തിരുവനന്തപുരം: ഒാണത്തിെൻറ അവധി ദിനങ്ങളും നിയന്ത്രണങ്ങളിൽ ഇളവും നൽകിയതോടെ കുതിച്ചുയർന്ന കോവിഡ് വ്യാപന നിരക്കിനെ പിടിച്ചുകെട്ടാൻ ഞായറാഴ്ചകളിലെ സമ്പൂർണ ലോക്ഡൗൺ ആരംഭിച്ചു. രാത്രി 10 മുതൽ അടുത്ത ദിവസം രാവിലെ ആറു വരെയുളള രാത്രികാല കർഫ്യൂ ഇന്നുമുതൽ നിലവിൽ വരും.
ട്രിപ്ൾ ലോക്ഡൗണിന് സമാനമായ നിയന്ത്രണമാണ് പൊലീസിെൻറ നേതൃത്വത്തിൽ ജില്ല ഭരണകൂടങ്ങൾ സംസ്ഥാനമെമ്പാടും ഏർപ്പെടുത്തിയിരുന്നത്.
കോവിഡിെൻറ തീവ്രവ്യാപനം നിലനിൽക്കുന്ന, പ്രതിവാര രോഗബാധ-ജനസംഖ്യാനുപാത നിരക്ക് (ഡബ്ല്യു.െഎ.പി.ആർ) ഏഴ് ശതമാനത്തിൽ കൂടുതലുള്ള പഞ്ചായത്തുകളിലും നഗരവാർഡുകളിലും തീവ്രവും ശക്തവുമായ ലോക്ഡൗൺ ഏർപ്പെടുത്താൻ ഉത്തരവ്. ഇത്തരം വാർഡുകളുടെയും പഞ്ചായത്തുകളുടെയും പട്ടിക ആഗസ്റ്റ് 29 മുതൽ ജില്ല ദുരന്ത നിവാരണ അതോറിറ്റി തയാറാക്കി പ്രസിദ്ധീകരിക്കണം. ഇത്തരം ഭാഗങ്ങളെ മൈക്രോ കെണ്ടയ്ൻമെൻറ് മേഖലകളാക്കി പ്രഖ്യാപിച്ച് ജില്ല കലക്ടർമാർ ആവശ്യമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണം.
നഗര, ഗ്രാമ പ്രദേശങ്ങളിലും പ്രധാന റോഡുകളിലും കവലകളിലും പൊലീസ് പരിശോധന കർക്കശമാക്കിയിരുന്നു. അതേസമയം സർക്കാർ നിയന്ത്രണം കടുത്തതായിരിക്കുമെന്ന സൂചന വ്യക്തമായതോടെ പൊതുജനങ്ങളും നിരത്തിൽ അനാവശ്യമായി ഇറങ്ങിയില്ല. ആശുപത്രി, ഒഴിവാക്കാനാകാത്ത ദീർഘദൂര യാത്രക്കാർ, ലോക്ഡൗണിൽ തുറക്കാൻ അനുവാദമുള്ള കടകൾ തുടങ്ങിയവക്ക് മാത്രമാണ് ഇളവ് അനുവദിച്ചത്.
ഇന്നുമുതൽ രാത്രികാല കർഫ്യൂ നടപ്പാക്കുന്നതോടെ കോവിഡ് വ്യാപനത്തിൽ നിയന്ത്രണം കൊണ്ടുവരാൻ സാധിക്കുമെന്നാണ് കണക്കുകൂട്ടൽ. ചികിത്സ സംബന്ധിയായ അത്യാവശ്യം, ആശുപത്രിയിൽ രോഗിക്ക് കൂട്ടിരിക്കുന്നവർ, ചരക്കുവാഹന ഗതാഗതം, അവശ്യ സേവനങ്ങളിലേർപ്പെട്ടിരിക്കുന്ന ജീവനക്കാരും തൊഴിലാളികളും, അടുത്ത ബന്ധുക്കളുടെ മരണവുമായി ബന്ധപ്പെട്ട യാത്രകൾ, ദൂരയാത്രക്ക് പുറപ്പെട്ടവർക്ക് അത് പൂർത്തിയാക്കൽ, വിമാനം, കപ്പൽ, ദീർഘദൂര സർവിസുകൾ നടത്തുന്ന മറ്റ് പൊതുഗതാഗത മാർഗങ്ങൾ എന്നിവയിൽ കയറാൻ ടിക്കറ്റ് രേഖയായി കൊണ്ടുവരുന്നവർ എന്നീ വിഭാഗങ്ങൾക്ക് കർഫ്യൂ സമയത്ത് യാത്ര ഇളവ് അനുവദിച്ചിട്ടുണ്ട്.
അടിയന്തര ആവശ്യമുള്ള മറ്റേതെങ്കിലും യാത്രകൾ ആവശ്യമുള്ളവർ തൊട്ടടുത്ത പൊലീസ് സ്റ്റേഷനിൽനിന്ന് മുൻകൂർ അനുമതി വാങ്ങണമെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു. ഐ.ടി.ഐ പരീക്ഷ എഴുതേണ്ട വിദ്യാർഥികൾക്ക് പ്രാക്ടിക്കൽ ക്ലാസിന് അനുമതി നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.