ഹേമാംബിക നഗർ: വനം-പൊലീസ് ഉദ്യോഗസ്ഥ സംയുക്ത സംഘം സഞ്ചരിച്ച വാഹനം തടഞ്ഞിട്ട് ജീവനക്കാരെ മർദിക്കുകയും വാഹനം തല്ലിത്തകർക്കുകയും ചെയ്ത സംഭവത്തിൽ പ്രതികളായ രണ്ട് യുവാക്കളെ ഹേമാംബിക നഗർ സി.ഐ. എ.ജെ. ജോൺസണും സംഘവും അറസ്റ്റ് ചെയ്തു.
മേലേ ധോണി സ്വദേശികളായ മുത്തൻക്കാട്ടിൽ സൂരജ് (25), മുത്തൻക്കാട്ടിൽ വിപിൻ (23) എന്നിവരാണ് അറസ്റ്റിലായത്. ഞായറാഴ്ച രാത്രി 9.30ന് ചേരുംകാട് കോളനി ഭാഗത്തേക്ക് രാത്രികാല പരിശോധനക്ക് പോകുന്ന സംഘത്തിെൻറ ജീപ്പ് തകർക്കുകയും കോളനി റോഡിൽ ഇവരുടെ ബൈക്ക് നിർത്തിയിട്ട് ഗതാഗത തടസ്സം ഉണ്ടാക്കുകയുമായിരുന്നു.
റോഡിലെ ബൈക്ക് മാറ്റിയിടാൻ ആവശ്യപ്പെട്ട വിരോധം കാരണം ബീറ്റ് ഫോറസ്റ്റ് ഓഫിസർ രമേശിനെ ഷർട്ടിൽ പിടിച്ച് വലിച്ചിറക്കി. ഇത് തടയാൻ ശ്രമിച്ച എ.ആർ. ക്യാമ്പിലെ സി.പി.ഒ. കൃഷ്ണ കുമാറിനെയും വാച്ചർ രാജേഷ് കുമാറിനെയും മർദിച്ചതായും പൊലീസ് പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.