കടയ്ക്കൽ: വാഹനതട്ടിപ്പ് കേസിൽ പത്തൊമ്പതുകാരൻ അറസ്റ്റിൽ. മുകുന്ദേരി പഴവിളവീട്ടിൽ അമ്പു എന്ന് വിളിക്കുന്ന സുരേഷാണ് പിടിയിലായത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: കോവിഡ് സമയത്ത് സർക്കാർ ആവശ്യങ്ങൾക്കായി മാസവാടകക്ക് വാഹനങ്ങൾ ആവശ്യമുണ്ടെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്.
ഉടമകളെ സമീപിച്ച് വാടകയിനത്തിൽ കുറച്ച് പണം നൽകി വാഹനം കൊണ്ടുപോകും. സർക്കാർ ആവശ്യങ്ങൾക്കുള്ള വാഹനം ആയതുകൊണ്ട് ഒറിജിനൽ വേണമെന്ന് ധരിപ്പിച്ച് ആർ.സി ബുക്കും കൈക്കലാക്കും. ഈ വാഹനങ്ങൾ ഉയർന്നവിലക്ക് വാടകക്ക് നൽകുകയും ആർ.സി ബുക്കുകൾ പണയപ്പെടുത്തുകയും ചെയ്യുന്നതായിരുന്നു രീതി. പകുതി വിലക്ക് വാഹനങ്ങൾ വിൽപന നടത്തുകയും ചെയ്തിരുന്നു. ഉടമകൾക്ക് ഇയാൾ കൃത്യമായി വാടക നൽകിയിരുന്നു. എട്ട് വാഹനങ്ങൾ നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട പരാതികളാണ് കടയ്ക്കൽ പൊലീസിന് ലഭിച്ചത്.
കൂടുതൽ വാഹനങ്ങൾ വിൽപന നടത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.