കൊച്ചി: നിപ ബാധിച്ച് കൊച്ചി ആസ്റ്റർ മെഡ്സിറ്റിയിൽ ചികിത്സയിൽ കഴിയുന്ന യുവാവിെൻറ നില തൃപ്തികരമെന്ന് ആശുപത ്രി അധികൃതർ വ്യക്തമാക്കി. പനി കുറയുകയും ആരോഗ്യനില മെച്ചപ്പെടുകയും ചെയ്തിട്ടുണ്ട്. നിലവിൽ ആശുപത്രി ജീവനക്കാർക ്കോ മറ്റു രോഗികൾക്കോ രോഗബാധ ഉണ്ടാവാനുള്ള ഒരു സാഹചര്യവുമില്ല. മുൻകരുതലെന്ന നിലയിലാണ് പനി, തലവേദന തുടങ്ങിയ ലക്ഷ ണങ്ങൾ പ്രകടിപ്പിച്ച, രോഗിയെ പരിചരിച്ച ജീവനക്കാരെ ഐസോലേഷനിൽ നിർത്തിയിട്ടുള്ളത്. ശരീരസ്രവങ്ങളിൽനിന്ന് മാത്രമേ വൈറസ് പടരൂവെന്നതിനാൽ രോഗിയെയും രോഗിയുടെ പരിചരണ പരിസരവും സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. വിവരമറിഞ്ഞയുടൻ ഡി.എം.ഒ ആവശ്യമായ ആൻറി വൈറൽ മരുന്നുകൾ എത്തിക്കുകയും തുടർചികിത്സ ആരംഭിക്കുകയും െചയ്തു.
ആരോഗ്യവകുപ്പ് അധികൃതരുടെ നിർദേശമനുസരിച്ചുള്ള തുടർപ്രവർത്തനങ്ങളാണ് തങ്ങൾ നടത്തുന്നതെന്നും ആശുപത്രി അധികൃതർ പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിൽ വ്യക്തമാക്കിപനി ബാധിച്ച കാലയളവിൽ രോഗിയുമായി അടുത്ത സമ്പർക്കം പുലർത്തിയിരുന്നവരുടെയും, പരിചരിച്ചവരുടെയും വിശദമായ ലിസ്റ്റ് തയ്യാറാക്കി അവരുടെ ഓരോരുത്തരുടെയും ആരോഗ്യ നില ദൈനംദിനം വിലയിരുത്തുന്നുണ്ട്. 311 പേരുടെ ലിസ്റ്റാണ് ഇത് വരെ തയ്യാറാക്കിയിട്ടുള്ളത്. ഇവരോട് വീട്ടിൽ തന്നെ കഴിയുവാനുള്ള നിർദേശം നൽകിയിട്ടുണ്ട്.
നിപ ബാധിതനായി ചികിത്സയില്‍ കഴിയുന്ന യുവാവിെൻറ സുഹൃത്തടക്കം നാല് പേര്‍ക്ക് പനി ബാധിച്ചതായി നേരത്തെ ആരോഗ്യ മന്ത്രി അറിയിച്ചിരുന്നു. രോഗിയുമായി നേരിട്ട് ബന്ധപ്പെട്ട നാലുപേരും നിരീക്ഷണത്തിലാണ്. കഴിഞ്ഞദിവസം ആരോഗ്യവകുപ്പ് തയാറാക്കിയ സമ്പർക്ക പട്ടികയിലുള്ളവരാണ് ഇവർ. രോഗിയുടെ സുഹൃത്ത്, ബന്ധു, രോഗിയെ പരിചരിച്ച സ്വകാര്യ ആശുപത്രിയിെല രണ്ട് നഴ്സുമാർ എന്നിവരാണ് പനിയുൾപ്പെടെ ലക്ഷണങ്ങളോടെ നിരീക്ഷണത്തിലുള്ളതെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചു.
ഇവരില്‍ രോഗിയുടെ സുഹൃത്തിനെ കളമശേരി മെഡിക്കല്‍ കോളജിലെ ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാളുടെ ശരീരദ്രവങ്ങളിൽനിന്ന് സാമ്പിൾ ശേഖരിച്ച് പരിശോധനക്കയച്ചിട്ടുണ്ട്. മറ്റു മൂന്നുപേർ വീടുകളിലാണ് പ്രത്യേക നിരീക്ഷണത്തിൽ കഴിയുന്നത്. പട്ടികയിലെ 86 പേരിൽ അവശേഷിക്കുന്നവരും വീട്ടിൽതന്നെ തുടരണമെന്നും ശൈലജ ആവശ്യപ്പെട്ടു. യുവാവിെൻറ വീട്ടുകാരെ മാറ്റിത്താമസിപ്പിച്ചിട്ടുണ്ട്.
ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും അതീവ ജാഗ്രതയോടെയുള്ള മുന്നൊരുക്കമാണ് സർക്കാർ നടത്തുന്നതെന്നും മന്ത്രി ആവർത്തിച്ചു. കൊച്ചിയിൽ മന്ത്രി നേരിട്ടാണ് നിപ നിയന്ത്രണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും ജില്ല ഭരണകൂടവും ജനപ്രതിനിധികളും ഉൾപ്പെടുന്ന റാപ്പിഡ് റെസ്പോൺസ് ടീം ഇടക്ക് യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.