കോഴിക്കോട്: ജില്ലയിൽ രണ്ടു പേർ നിപ ബാധിച്ച് മരിക്കുകയും നാലു പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്ത സാഹചര്യത്തിൽ വിവിധ പ്രദേശങ്ങളിൽ നിന്ന് ശേഖരിച്ച് പരിശോധനക്കയച്ച 42 മൃഗസാമ്പിളുകളുടെ ഫലം നെഗറ്റിവ്. ഭോപാൽ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമൽ ഡിസീസിലേക്ക് അയച്ച സാമ്പിളുകളുടെ ഫലമാണ് ലഭിച്ചത്.
നിപ പരിശോധനക്ക് സെപ്റ്റംബർ 21ന് അയച്ച സാമ്പിളാണ് നെഗറ്റിവ് ആയതെന്ന് ജന്തുരോഗ നിയന്ത്രണ പദ്ധതി ജില്ല കോഓഡിനേറ്റർ അറിയിച്ചു. അതേസമയം, ഇന്നലെയും ജില്ലയിൽ പുതിയ നിപ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.