കൽപറ്റ: വവ്വാലുകളുടെ സാമ്പിളുകളിൽ നിപ ആന്‍റിബോഡി സ്ഥിരീകരിച്ചെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. മരുതോങ്കരയിൽ നിന്നുള്ള വവ്വാൽ സാമ്പിളുകളിലാണ് ആന്‍റിബോഡി കണ്ടെത്തിയത്. ഇക്കാര്യം ഐ.സി.എം.ആർ മെയിൽ വഴി അറിയിച്ചിട്ടുണ്ടെന്നും വീണ ജോർജ് വയനാട്ടിൽ പറഞ്ഞു.
മരുതോങ്കരയില്‍ നിന്ന് ശേഖരിച്ച 57 സാമ്പിളുകളില്‍ 12 എണ്ണത്തിലാണ് ആന്‍റിബോഡി സാന്നിധ്യം സ്ഥിരീകരിച്ചത്. വവ്വാലുകളുടെ സാമ്പിളിൽ ആന്‍റിബോഡി സ്ഥിരീകരിച്ചത് നിപയെ പ്രതിരോധിക്കുന്നതിൽ മുതൽകൂട്ടാകുമെന്നാണ് ആരോഗ്യവകുപ്പ് അധികൃതർ വിലയിരുത്തുന്നത്.
നിപ ബാധിതരായി കോഴിക്കോട് ജില്ലയിൽ രണ്ട് പേരാണ് മരിച്ചിരുന്നത്. ആഗസ്റ്റ് 30നും സെപ്റ്റംബർ 11നുമായാണ് കുറ്റ്യാടി മരുതോങ്കര സ്വദേശിയും ആയഞ്ചേരി സ്വദേശിയും മരിച്ചത്. ഇവരുടെ ബന്ധുക്കളും ആരോഗ്യപ്രവർത്തകരും ഉൾപ്പെടെയുള്ളവർക്ക് പിന്നീട് നിപ സ്ഥിരീകരിച്ചിരുന്നു. എല്ലാവരും രോഗമുക്തരാവുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.