കൊച്ചി: നിപ പനിയുമായി ബന്ധപ്പെട്ട് നിലവിൽ ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. നിലവ ിലെ സ്ഥിതിയിൽ ആശങ്കയില്ല. നിപയുമായി ബന്ധപ്പെട്ട് സ്കൂളുകൾ കേന്ദ്രീകരിച്ച് ബോധവൽക്കരണം നടത്തുമെന്നും അവ ർ അറിയിച്ചു.
അതേസമയം നിപ സ്ഥിരീകരിച്ച യുവാവിൻെറ നില മെച്ചപ്പെട്ടിട്ടുണ്ടെന്ന മെഡിക്കൽ ബുള്ളറ്റിൻ വ്യക്തമാക്കുന്നു. യുവാവിന് ഇടവിട്ട് നേരിയ പനി മാത്രമേ ഉള്ളുവെന്നും ആഹാരം കഴിക്കുന്നുണ്ടെന്നും മെഡിക്കൽ ബുള്ളറ്റിനിൽ ആശുപത്രി അധികൃതർ അറിയിച്ചു. നിപ നിയന്ത്രണവിധേയമായതായി ആരോഗ്യ വകുപ്പ് വ്യക്തമാക്കി.
ആറ് പേരാണ് നിലവിൽ ഐസൊലേഷൻ വാർഡുകളിൽ ചികിൽസയിലുള്ളത്. ഇവരുടെ സാമ്പിളുകൾ വൈറോളജി ഇൻസ്റ്റിട്ട്യൂട്ടിലേക്ക് അയച്ചിട്ടുണ്ട്. വ്യാഴാഴ്ചയോടെ ഇതിൻെറ ഫലം ലഭ്യമാകും. 314 പേരാണ് നിലവിൽ നിപയുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലുള്ളതെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. നിപയുടെ പശ്ചാത്തലത്തിൽ എറണാകുളം ജില്ലയിൽ സ്കൂളുകൾ തുറക്കുന്നത് നീട്ടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ കലക്ടർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.