കൊച്ചി: നിപ വൈറസ് ബാധിച്ചവർക്ക് നൽകാനായി പ്രത്യേക മരുന്ന് കൊച്ചിയിലെത്തിച്ചു. നിപ പ്രതിരോധത്തിനുള്ള പ് രത്യേകമരുന്ന് ആന്റിബോഡി ഹ്യൂമണ്‍ മോണോക്ലോണല്‍ ആസ്ത്രേലിയയിൽ നിന്നാണ് എത്തിച്ചത്. കൊച്ചിയില്‍ എത്തിച്ചിട ്ടുണ്ട്. എന്നാൽ രോഗം സ്ഥിരീകരിക്കപ്പെട്ട യുവാവിെൻറ ആരോഗ്യനില തൃപ്തികരമായതിനാൽ ഈ മരുന്ന് ഉടൻ നൽകേണ്ടിവരില ്ലെന്നാണ് കരുതുന്നതെന്നും ആശങ്കപ്പെടാനില്ലെന്നും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു.
നിലവിൽ ശാരീരികാസ്വാസ്ഥ്യങ്ങൾ കാണിച്ച 311 പേർ നിരീക്ഷണത്തിലാണ്. അഞ്ച് പേരുടെ സാമ്പിൾ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനക്കായി അയച്ചിട്ടുണ്ട്. നിപയുടെ ഉറവിടം കണ്ടെത്താനുള്ള പരിശോധന കേന്ദ്ര സംഘത്തിൻെറ നേതൃത്വത്തിൽ നടക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നാളെ അവലോകന യോഗം നടക്കും.
സാമ്പിൾ അയച്ച രോഗികളുടെ നില ഗുരുതരമല്ലെന്നാണ് ഡോക്ടർമാർ അറിയിച്ചത്. നിരീക്ഷണത്തിലുള്ളവരുടെ രക്ത സാമ്പിളുകളുടെ പരിശോധനാ ഫലം രണ്ടു ദിവസത്തിനകം എത്തും. അതു വരെ സാധാരണ ചികിത്സയാണ് നൽകുന്നത്. നിലവിൽ പനിക്കും തൊണ്ടയിലെ അസ്വസ്ഥതകൾക്കുമുള്ള മരുന്നുകളാണ് നൽകുന്നത്. നിപ സ്ഥിരീകരിച്ചാലാണ് റിബാബറിൻ ഗുളികകൾ നൽകുക. എല്ലാവരുടേയും ആരോഗ്യ നില തൃപ്തികരമാണെന്നും ആേരാഗ്യ മന്ത്രി പറഞ്ഞു.
വൈറസിെൻറ ഉറവിടവും പ്രഭവകേന്ദ്രവും കണ്ടെത്താന്‍ കേന്ദ്രസംഘം ശ്രമം നടത്തുന്നുണ്ടെന്നും സംസ്ഥാന ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥര്‍ കൂടി സംഘത്തിലുണ്ടെന്നും മന്ത്രി പറഞ്ഞു. പ്രഭവകേന്ദ്രം കണ്ടെത്താന്‍ വലിയ ഫോഴ്‌സുമായി പോകാന്‍ പറ്റില്ലെന്നും പരിശോധനകൾ നടക്കുന്നുണ്ടെന്നും മന്ത്രി വിശദമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.