കോഴിക്കോട്: ആരോഗ്യരംഗത്ത് വികസിത രാജ്യങ്ങളുടെ നിലവാരത്തിലുള്ള കേരളം നിപ വൈറസിനെ പ്രതിരോധിച്ച് പുതിയ മാതൃക തീർത്തതായി മുഖ്യമന്ത്രി പിണറായി വിജയൻ. 17 പേരുടെ ജീവനെടുത്ത നിപ രോഗബാധക്കെതിരെ സധൈര്യം പൊരുതിയവർക്ക് േകാഴിക്കോടിെൻറ സ്നേഹാദരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിപയെ പ്രാരംഭഘട്ടത്തിൽ നിയന്ത്രിക്കാൻ കഴിഞ്ഞതിനാൽ കേരളം ശ്രദ്ധിക്കെപ്പട്ടതായി മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
എന്ത് നഷ്ടപരിഹാരം നൽകിയാലും വിലെപ്പട്ട ജീവനുകൾക്ക് പകരമാവില്ല. നിപയെ അതിജീവിച്ച് അവരും നമുക്കൊപ്പമുണ്ടായിരുന്നെങ്കിെലന്ന് ആശിക്കുകയാണ്. സമൂഹത്തിൽ നന്മയുടെയും കരുതലിെൻറയും സ്നേഹത്തിെൻറയും തെളിച്ചം പൂർണമായും അണഞ്ഞുപോയിട്ടില്ല. നഴ്സ് ലിനിയുടെ സേവനങ്ങളെ ഒാർക്കാതിരിക്കാനാവില്ല. തിരുവനന്തപുരത്തെ വൈറോളജി ഗവേഷണ സ്ഥാപനത്തിെൻറ ആദ്യഘട്ടം ഒരു വർഷത്തിനകം പൂർത്തിയാക്കാനാണ് ശ്രമമമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
മന്ത്രിമാര്‍, ഡോക്ടര്‍മാർ, ആരോഗ്യപ്രവര്‍ത്തകർ, വിവിധ സന്നദ്ധസംഘടന പ്രതിനിധികൾ, ശുചീകരണ തൊഴിലാളികൾ എന്നിവരടക്കം രോഗകാലത്ത് നേരിട്ട് ഇടപെട്ട 275 പേരെയാണ് കോഴിക്കോടിെൻറ സുമനസ്സുകൾ ആദരിച്ചത്. 58 പേർ മുഖ്യമന്ത്രിയിൽനിന്ന് ആദരം നേരിട്ട് ഏറ്റുവാങ്ങി. ബാക്കിയുള്ളവർക്ക് സർട്ടിഫിക്കറ്റുകൾ എത്തിച്ചുെകാടുക്കും.
മന്ത്രിമാരായ കെ.കെ. ശൈലജ, ടി.പി. രാമകൃഷ്ണൻ, എ.കെ. ശശീന്ദ്രൻ, ആരോഗ്യവകുപ്പ് സെക്രട്ടറികൂടിയായ അഡീഷനൽ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദൻ, ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. ആർ.എൽ. സരിത, ജില്ല കലക്ടര്‍ യു.വി. ജോസ്, ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. വി. ജയശ്രീ, മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. വി.ആർ. രാജേന്ദ്രൻ, സൂപ്രണ്ട് ഡോ. കെ.ജി. സജീത് കുമാർ, മണിപ്പാല്‍ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോ. അരുണ്‍കുമാര്‍, ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ ഡോ. അനൂപ് കുമാർ, മരിച്ചവരുടെ സംസ്കാരത്തിന് നേതൃത്വം നല്കിയ ഡോ. ആർ.എസ്. ഗോപകുമാര്‍, നാഷനൽ സെൻറർ ഫോർ ഡിസീസ് കൺട്രോൾ ഡയറക്ടർ ഡോ. സുജീത് കുമാർ സിങ്, രോഗം ബാധിച്ചവരെ ശുശ്രൂഷിക്കുന്നതിനിടയില്‍ വൈറസ് ബാധിച്ച് മരിച്ച നഴ്സ് ലിനിയുടെ ഭര്‍ത്താവ് സജീഷ്, മെഡിക്കൽ കോളജിലെ ഡോക്ടർമാർ, നഴ്സുമാർ, ശുചീകരണ തൊഴിലാളികൾ, ആംബുലന്‍സ് ഡ്രൈവര്‍മാര്‍, ശിവപാദം ഐവര്‍മഠത്തിലെ ജീവനക്കാര്‍ തുടങ്ങി നേരിട്ട് ഇടപെട്ടവരെല്ലാം ആദരമേറ്റുവാങ്ങി.
ടാഗോർ സെൻറിനറി ഹാളിൽ നടന്ന ചടങ്ങിൽ മേയർ തോട്ടത്തിൽ രവീന്ദ്രൻ അധ്യക്ഷനായിരുന്നു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി സ്വാഗതവും കോർപറേഷൻ ഡെപ്യൂട്ടി മേയർ മീര ദർശക് നന്ദിയും പറഞ്ഞു. എം.പിമാരായ എം.കെ. രാഘവൻ, എം.െഎ. ഷാനവാസ്, ജില്ലയിലെ എം.എൽ.എമാർ, വിവിധ രാഷ്ട്രീയ കക്ഷികളുടെ നേതാക്കൾ എന്നിവരും പെങ്കടുത്തു. ചടങ്ങിന് മുമ്പ് പ്രദീപ് ഹുഡിനോയുടെ മാജിക്ഷോയുമുണ്ടായിരുന്നു.
നിപ: ത്യാഗോജ്വല പ്രവർത്തനത്തിന്ആരോഗ്യവകുപ്പിെൻറ ആദരം
കോഴിക്കോട്: നിപ നിയന്ത്രണത്തിന് ത്യാഗോജ്വല പ്രവർത്തനം കാഴ്ചെവച്ചവരെ ആരോഗ്യവകുപ്പിെൻറ നേതൃത്വത്തിൽ ആദരിച്ചു. വിവിധ മേഖലകളിൽ പ്രവർത്തിച്ച വ്യക്തികളെയും സ്ഥാപനങ്ങളെയുമാണ് ആദരിച്ചത്. ചടങ്ങിെൻറ ഉദ്ഘാടനവും അവാർഡ് ദാനവും ആരോഗ്യ മന്ത്രി കെ.കെ. ശൈലജ നിർവഹിച്ചു. നിപരഹിത കോഴിക്കോട്, മലപ്പുറം പ്രഖ്യാപനവും മന്ത്രി നിർവഹിച്ചു. മന്ത്രി ടി.പി. രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
മന്ത്രി എ.കെ. ശശീന്ദ്രൻ മുഖ്യാതിഥിയായിരുന്നു. ആരോഗ്യവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദൻ, ഡോ. എം.കെ. മുനീർ എം.എൽ.എ തുടങ്ങിയവർ സംസാരിച്ചു. മേയർ തോട്ടത്തിൽ രവീന്ദ്രൻ, എ. പ്രദീപ് കുമാർ എം.എൽ.എ, പുരുഷൻ കടലുണ്ടി എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി, മലപ്പുറം ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉണ്ണികൃഷ്ണൻ, കോഴിക്കോട് കലകട്ർ യു.വി. ജോസ്, മലപ്പുറം കലക്ടർ അമിത് മീണ, മണിപ്പാൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. ജി. അരുൺകുമാർ, ദേശീയ ആരോഗ്യ മിഷൻ ഡയറക്ടർ കേശവേന്ദ്ര കുമാർ, മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. വി.ആർ. രാജേന്ദ്രൻ, സൂപ്രണ്ട് ഡോ. കെ.ജി. സജീത്ത് കുമാർ, കോർപറേഷൻ ഹെൽത്ത് ഒാഫിസർ േഡാ. ആർ.എസ്. ഗോപകുമാർ, ഡോ. എ.എസ്. അനൂപ്കുമാർ, ഡോ. അബ്ദുൽ ഗഫൂർ, നഴ്സ് ലിനിയുെട ഭർത്താവ് സജീഷ്, ഡോ. പ്രദീപ് കുമാർ, ഡോ. സക്കീന തുടങ്ങിയവർ സംബന്ധിച്ചു. ആരോഗ്യ വകുപ്പ് ഡയറകട്ർ ഡോ. ആർ.എൽ. സരിത സ്വാഗതവും ജില്ല മെഡിക്കൽ ഒാഫിസർ ഡോ. വി. ജയശ്രീ നന്ദിയും പറഞ്ഞു.
നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ സേവനം കാഴ്ചവെച്ചതിന് ആരോഗ്യ വകുപ്പിെൻറ ആദരത്തിനർഹമായവർ
വ്യക്തികൾ:
മരിച്ച ലിനി (ഭർത്താവ് സജീഷാണ് ലിനിക്കുള്ള അവാർഡും സർട്ടിഫിക്കറ്റും ഏറ്റുവാങ്ങിയത്), കോഴിക്കോട് കലകട്ർ യു.വി. േജാസ്, മലപ്പുറം കലക്ടർ അമിത് മീണ, മണിപ്പാൽ ൈവറോളജി ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. അരുൺ കുമാർ, ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ ക്രിട്ടിക്കൽ കെയർ മെഡിസിൻ വിഭാഗം മേധാവി ഡോ. എ.എസ്. അനൂപ് കുമാർ, കോഴിക്കോട് കോർപറേഷൻ ഹെൽത്ത് ഒാഫിസർ ഡോ. ആർ.എസ്. േഗാപകുമാർ, ഡോ. അബ്ദുൽ ഗഫൂർ.
സ്ഥാപനങ്ങൾ, വകുപ്പുകൾ, ഏജൻസികൾ:
മണിപ്പാൽ ൈവറോളജി ഇൻസ്റ്റിറ്റ്യൂട്ട്, ജില്ല മെഡിക്കൽ ഒാഫിസ് (കോഴിക്കോട്), ജില്ല മെഡിക്കൽ ഒാഫിസ് (മലപ്പുറം), കോഴിക്കോട് മെഡിക്കൽ കോളജ്, മെഡിക്കൽ കോളജ് എമർജൻസി മെഡിസിൻ, ജനറൽ മെഡിസിൻ, പ്രസ്കവേറ്ററി മെഡിസിൻ, കമ്യൂണിറ്റി മെഡിസിൻ, ഭരണ വിഭാഗം, മഞ്ചേരി മെഡിക്കൽ േകാളജ് ജനറൽ മെഡിസിൻ, മൈക്രോ ബയോളജി, കമ്യൂണിറ്റി മെഡിസിൻ, ഹൗസ് സർജൻസ് അസോസിയേഷൻ, കേരള മെഡിക്കൽ സർവിസ് കോർപറേഷൻ, പൊലീസ്, റവന്യൂ വകുപ്പ്, കോഴിക്കോട് നഗരസഭ, ബേബി മെമ്മോറിയൽ ആശുപത്രി, മിംസ് ആശുപത്രി, ആരോഗ്യ േകരളം കോഴിക്കോട്, കോഴിക്കോട് ജില്ല ഇൻഫർമേഷൻ ഒാഫിസ്, മലപ്പുറം ജില്ല ഇൻഫർമേഷൻ ഒാഫിസ്, കാലിക്കറ്റ് പ്രസ്ക്ലബ്, മൃഗസംരക്ഷണ വകുപ്പ്, വനംവകുപ്പ്, മാനസികാരോഗ്യ വിഭാഗം, ഹെൽത്ത് ആൻഡ് ഫാമിലി വെൽഫെയർ ട്രെയിനിങ് സെൻറർ, ഏഞ്ചൽസ് ആംബുലൻസ്, കംപാഷനേറ്റ് കോഴിക്കോട്, പേരാമ്പ്ര ഗവ. ആശുപത്രി, ബാലുശ്ശേരി ഗവ. ആശുപത്രി, ചങ്ങരോത്ത്, കോട്ടൂർ, ചെക്യാട്, നരിപ്പറ്റ, ആവള, പന്നിക്കോട്ടൂർ, ഒളവണ്ണ, കൂരാച്ചുണ്ട്, കൊടിയത്തൂർ, കാരശ്ശേരി, ചെങ്ങോട്ടുകാവ്, തെന്നല, മൂർഖനാട്, തേഞ്ഞിപ്പലം, മുന്നിയൂർ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ.
ഡോക്ടർമാർ സംസ്ഥാന അവാർഡുകൾ ഏറ്റുവാങ്ങി
കോഴിക്കോട്: 2017ൽ മികച്ച സേവനം കാഴ്ചെവച്ച മോഡേണ്‍ മെഡിസിന് ഡോക്ടര്‍മാര്‍ക്കുള്ള സംസ്ഥാന അവാര്‍ഡുകള്‍ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ സമ്മാനിച്ചു. നിപ പ്രതിരോധ പ്രവർത്തനത്തിൽ പങ്കാളിയായവരെ ആദരിക്കുന്ന ചടങ്ങിലാണ് അവാർഡുകൾ കൈമാറിയത്. മെഡിക്കല്‍ വിദ്യാഭ്യാസ മേഖലയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. വി.ആര്. രാജേന്ദ്രന്, ഹെൽത്ത് സര്‍വിസ് വിഭാഗത്തില്‍ ആലപ്പുഴ സ്ത്രീകളുടെയും കുട്ടികളുടേയും ആശുപത്രി സൂപ്രണ്ട് ഡോ. സി. മുരളീധരന് പിള്ള, ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വിസ് സെക്ടറില്‍ കരമന ഇ.എസ്.ഐ ഡിസ്പെന്‍സറിയിലെ ഡോ. എസ്. രാധാകൃഷ്ണന്, തിരുവനന്തപുരം ആര്.സി.സിയിലെ ഡോ. കെ. ചന്ദ്രമോഹൻ, ഡെൻറല്‍ മേഖലയില്‍ തിരുവനന്തപുരം ഡെൻറല്‍ കോളജിലെ ഓര്ത്തോഡോണ്ടിക്സ് പ്രഫസറും മേധാവിയുമായ ഡോ. കോശി ഫിലിപ്പ്, സ്വകാര്യമേഖലയില്‍ കോഴിക്കോട് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലിലെ ഡോ. ഷാജി തോമസ് ജോൺ, ഡോ. എ.എസ്. അനൂപ് കുമാർ എന്നിവരാണ് അവാർഡ് ഏറ്റുവാങ്ങിയത്.
ശ്രദ്ധാകേന്ദ്രമായി സിദ്ധാർഥ്
കോഴിക്കോട്: നിപയുമായി ബന്ധപ്പെട്ട ആരോഗ്യ വകുപ്പിെൻറ ആദരിക്കൽ ചടങ്ങിൽ ശ്രദ്ധാകേന്ദ്രമായി ലിനിയുടെ മകൻ സിദ്ധാർഥ്. ആരോഗ്യമന്ത്രി ഹാളിലെത്തിയ ഉടൻ കുട്ടിയെ എടുത്ത് ലാളിച്ചു. മുൻനിരയിൽ ബന്ധു ലിജിയുടെ മടിയിലിരുന്ന സിദ്ധാർഥ് എല്ലാം കഴിഞ്ഞശേഷമാണ് മടങ്ങിയത്. ലിനിയുടെ ഭർത്താവ് സജീഷ് വേദിയിലാണ് ഇരുന്നത്. മൂത്തമകൻ ഋതുൽ അസുഖത്തെ തുടർന്ന് എത്തിയിരുന്നില്ല.
ചടങ്ങിൽ നഴ്സുമാർക്ക് അവഗണനയെന്ന്
കോഴിക്കോട്: നിപയുമായി ബന്ധപ്പെട്ട ആരോഗ്യവകുപ്പിെൻറ ആദരിക്കൽ ചടങ്ങിൽ നഴ്സുമാരെ അവഗണിച്ചതായി പരാതി. നളന്ദ ഒാഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ വിവിധ മേഖലകളിലുള്ളവരെ വേദിയിലേക്ക് വിളിച്ച് ആരോഗ്യ മന്ത്രി കെ.െക. ശൈലജ സർട്ടിഫിക്കറ്റും മെമേൻറയും നൽകിയപ്പോൾ മെഡിക്കൽ കോളജ് െഎസൊലേഷൻ വാർഡിൽ പ്രവർത്തിച്ച നഴ്സുമാർ, ടെക്നിക്കൽ ജീവനക്കാർ തുടങ്ങിയവെര അവഗണിച്ചെന്നാണ് പരാതി.
തങ്ങളിൽ ഒരാൾക്കുപോലും വേദിയിൽ നിന്ന് സർട്ടിഫിക്കറ്റോ മെമേൻറായോ നൽകിയില്ലെന്നാണ് ഇവരുടെ ആക്ഷേപം. ബന്ധപ്പെട്ടവർ വിഷയം ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെയും മന്ത്രി ടി.പി. രാമകൃഷ്ണെൻറയും ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. നഴ്സുമാരിൽ ഒരാളെപ്പോലും വേദിയിലേക്ക് വിളിക്കാതിരുന്നത് പ്രതിഷേധാർഹമാണെന്ന് ചടങ്ങിനെത്തിയ നഴ്സുമാർ പറഞ്ഞു. പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾക്കുപോലും വേദിയിൽ നിന്ന് അവാർഡ് നൽകിയപ്പോൾ തങ്ങളെ അവഗണിച്ചത് വലിയ വേദനയാെണന്നും അവർ ചൂണ്ടിക്കാട്ടി.എന്നാൽ, വൈകീട്ട് ടാഗോർ ഹാളിൽ മുഖ്യമന്ത്രി പെങ്കടുത്ത ‘കോഴിക്കോടിെൻറ ആദരം’ പരിപാടിയിൽ നഴ്സുമാരെ ആദരിച്ചു.
നടത്തിയത് യുദ്ധമുഖത്തെ പ്രവർത്തനം –ആരോഗ്യ മന്ത്രി
കോഴിക്കോട്: യുദ്ധമുഖത്തെന്നപോലെ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പ്രവർത്തിച്ചതിനാലാണ് നിപ വൈറസിനെ പ്രതിരോധിക്കാനായതെന്ന് ആരോഗ്യ മന്ത്രി െക.കെ. ശൈലജ. നിപ നിയന്ത്രണത്തിന് പ്രവർത്തിച്ചവരെ ആരോഗ്യവകുപ്പിെൻറ നേതൃത്വത്തിൽ ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം െചയ്യുകയായിരുന്നു അവർ. ൈവറസ് ബാധ 17 ജീവനുകൾ നഷ്ടമാക്കിയതോടൊപ്പം വലിയ അനുഭവങ്ങളും നമുക്കുനൽകി. എല്ലാ മേഖലയിലുള്ളവരും ഒത്തൊരുമിച്ച് നിന്നതിനാലാണ് പെെട്ടന്ന് േരാഗം തിരിച്ചറിയാനും കൂടുതൽ പേരിലേക്ക് പകരുന്നത് തടയാനും കഴിഞ്ഞത്. എണ്ണയിട്ട യന്ത്രം പോലെയാണ് ഉദ്യോഗസ്ഥർ പ്രവർത്തിച്ചത്. അതിനാലാണ് രണ്ടാംഘട്ടം ഇല്ലാതിരുന്നത്.
പേരാമ്പ്രയിലെ സൂപ്പിക്കടയാണ് രോഗത്തിെൻറ ഉറവിടമെന്ന് തിരിച്ചറിഞ്ഞെങ്കിലും അതിനിടെ മലപ്പുറത്ത് വൈറസ് ബാധകാരണം ആളുകൾ മരിച്ചത് വലിയ ആശങ്കയാണ് സൃഷ്ടിച്ചത്. എന്നാൽ, അവിടെയും യുദ്ധമുഖം തുറക്കുകയും പഴുതടച്ച പ്രവർത്തനങ്ങൾ നടത്തുകയുമായിരുന്നു. രോഗ പ്രതിരോധത്തിൽ പങ്കാളികളായ ഡോക്ടർമാർ മുതൽ ശുചീകരണ തൊഴിലാളികൾ വരെയുള്ളവർ എന്നും സ്മരിക്കപ്പെടും. നഴ്സ് ലിനിയുടെ ജീവൻ നഷ്ടമായത് വലിയ വേദനയാെണങ്കിലും ആ കുടുംബത്തെ നാട് ഏറ്റെടുത്തതായും അവർ പറഞ്ഞു.
ലോകാരോഗ്യ സംഘടന, െഎക്യരാഷ്ട്രസഭ എന്നിവയെല്ലാം കേരളത്തിലെ നിപ പ്രതിരോധത്തെ പ്രശംസിച്ചു. ആസ്ട്രേലിയയിൽനിന്ന് മരുന്ന് എത്തിച്ചെങ്കിലും അത് ഉപയോഗിക്കുന്നതിനുമുമ്പുതന്നെ രോഗം ബാധിച്ച രണ്ടുപേെര ജീവിതത്തിലേക്ക് മടക്കികൊണ്ടുവരാൻ കഴിഞ്ഞു. ഇൗ മരുന്ന് െഎ.സി.എം.ആറിെൻറ കീഴിൽ സൂക്ഷിക്കും.
മരുന്ന് കണ്ടെത്തിയ ആളെ തന്നെ െകാണ്ടുവന്ന് ഉന്നതതലയോഗം നടത്തുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി അറിയിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട പഠനങ്ങളും ഗവേഷണങ്ങളും തുടരുമെന്നും മന്ത്രി പറഞ്ഞു.
നിപ രണ്ടാമതും വരാൻ സാധ്യത –രാജീവ് സദാനന്ദൻ
കോഴിക്കോട്: നിപ രണ്ടാമതും വരാൻ സാധ്യതയുണ്ടെന്നും അത്തരം സന്ദർഭങ്ങൾ നേരിടാനുള്ള എല്ലാ ഒരുക്കവും ആരോഗ്യവകുപ്പ് നടത്തുമെന്നും അഡീഷനൽ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദൻ. നിപ നിയന്ത്രണത്തിന് പ്രവർത്തിച്ചവരെ ആരോഗ്യവകുപ്പ് ആദരിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈറസ് ബാധ നേരത്തേ റിപ്പോർട്ട് െചയ്ത സ്ഥലങ്ങളിൽ ചിലയിടത്ത് വീണ്ടും രോഗമുണ്ടായിട്ടുണ്ട്. ഇന്ത്യയിൽ തന്നെ ഇതിനകം രണ്ടിടത്ത് വൈറസ് ബാധ റിപ്പോർട്ട് ചെയ്തു. അവിടങ്ങളിൽനിന്നെല്ലാം വിഭിന്നമായി രണ്ടാമത്തെ വ്യക്തിക്ക് വൈറസ് ബാധയുണ്ടായപ്പോൾ രോഗം കണ്ടെത്താനും നല്ല രീതിയിൽ അതിനെ കൈകാര്യം ചെയ്യാനുമായി എന്നതാണ് നമ്മുടെ നേട്ടം. എബോളയെ നേരിട്ട രീതിയാണ് നിപയുടെ കാര്യത്തിലും സ്വീകരിച്ചത്.
ആസ്ട്രേലിയയിൽ നിന്നെത്തിച്ച മരുന്നിെൻറ പരീക്ഷണം ഇതുവരെ നടന്നിട്ടില്ല. ഇന്ത്യൻ കൗൺസിൽ ഒാഫ് മെഡിക്കൽ റിസർച്ചിെൻറ നേതൃത്വത്തിൽ ഇതുസംബന്ധിച്ച പഠനവും ഗവേഷണവും തുടരും. പ്രതിരോധ -ചികിത്സ പ്രോേട്ടാകോൾ എഴുതി തയാറാക്കും. മെഡിക്കൽ കോളജിലെ ഡോക്ടർമാർ മുതൽ നിപയുമായി ബന്ധപ്പെട്ട് വിവിധ മേഖലകളിലുള്ളവരുടെ പ്രവർത്തനം സമാനതകളില്ലാത്തതായിരുന്നു. പലരും പ്രാണഭയം മാറ്റിനിർത്തിയാണ് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളായത്. മാധ്യമങ്ങളടക്കം ജനങ്ങളെ കാര്യങ്ങൾ പഠിപ്പിക്കുന്ന രീതിയിലാണ് വാർത്ത നൽകിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുദ്ധം നയിച്ചത് മൂന്നു വനിതകൾ–മന്ത്രി ടി.പി
കോഴിക്കോട്: നിപ പ്രതിരോധ യുദ്ധം മുന്നിൽനിന്ന് നയിച്ചത് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ, ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. ആർ.എൽ. സരിത, ജില്ല മെഡിക്കൽ ഒാഫിസർ ഡോ. വി. ജയശ്രീ എന്നീ മൂന്നു വനിതകളാണെന്ന് മന്ത്രി ടി.പി. രാമകൃഷ്ണൻ. നിപ പ്രതിരോധത്തിന് പ്രവർത്തിച്ചവെര ആരോഗ്യ വകുപ്പ് ആദരിക്കുന്ന ചടങ്ങിൽ അധ്യക്ഷതവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ല ഭരണകൂടത്തിെൻറയും സംസ്ഥാന സർക്കാറിെൻറയും എല്ലാ പിന്തുണയും ഇവർക്ക് നൽകിയിരുന്നു. നാടിെൻറ ഉത്തരവാദിത്തമാണ് എല്ലാവരും ചേർന്ന് നിറവേറ്റിയത്. ആരോഗ്യരംഗത്ത് ലോകത്തിന് മാതൃകയായ കേരളം നിപ പ്രതിരോധത്തിലൂടെ പുതിയ ചരിത്രം രചിച്ചു. ആതുരസേവനത്തിെൻറ പ്രതീകമായി മരണപ്പെട്ട ലിനിയെ ലോകം ഒാർക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.