തിരൂരങ്ങാടി: നിപ വൈറസ് ബാധിച്ച് മരിച്ച മൂന്നിയൂർ സ്വദേശി സിന്ധുവിെൻറ ഭർത്താവിനെ പനിയെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആലിൻചുവട് പാലക്കത്തൊടു മേച്ചേരി സുബ്രഹ്മണ്യനെയാണ് ബുധനാഴ്ച ഉച്ചയോടെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്.
പനിയും തലവേദനയും അനുഭവപ്പെട്ടതോടെ മൂന്നിയൂർ പി.എച്ച്.സിയിൽ ചികിത്സ തേടിയെങ്കിലും മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് റഫർ ചെയ്യുകയായിരുന്നു. നിപ വൈറസ് ബാധിച്ച് മരിച്ച ഷിജിതയുടെ ഭർത്താവ് ഉബീഷും രണ്ടുദിവസമായി പനി ബാധിച്ച് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ഇതോടെ പ്രദേശത്ത് ആരോഗ്യവകുപ്പ് അധികൃതര്‍ നിരീക്ഷണം ശക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.