രോഗലക്ഷണമുള്ള കൂടുതൽ പേർ ചാത്തമംഗലത്തില്ലെന്ന് പി.ടി.എ റഹീം എം.എൽ.എ

കോഴിക്കോട്: നിപ സ്ഥിരീകരിച്ച ചാത്തമംഗലം പ്രദേശം അതീവ ജാഗ്രതയിലെന്ന് സ്ഥലം എം.എൽ.എ പി.ടി.എ റഹീം. മരിച്ച കുട്ടിയുടെ കുടുംബാംഗങ്ങൾ വിദഗ്ധ ചികിത്സക്ക് വിധേയരായി. രോഗലക്ഷണമുള്ള കൂടുതൽ പേർ ചാത്തമംഗലത്തില്ല. കോവിഡിനെ അപേക്ഷിച്ച് മരണനിരക്ക് കൂടുതൽ ഉള്ളതിനാൽ എല്ലാവരും ജാഗ്രതയിലാണെന്നും പി.ടി.എ റഹീം മാധ്യമങ്ങളോട് പറഞ്ഞു.

ഞായറാഴ്ച പുലർച്ചെയായിരുന്നു ചാത്തമംഗലം സ്വദേശിയായ കുട്ടി മരണപ്പെട്ടത്​. മസ്​തിഷ്​കജ്വരവും ഛർദ്ദിയും ബാധിച്ചാണ്​ കുട്ടി ആദ്യമായി ചികിത്സ തേടിയത്​. പിന്നീട്​ നിപയാണെന്ന പ്രാഥമിക നിഗമനത്തിലേക്ക്​ എത്തുകയായിരുന്നു. തുടർന്ന് പൂണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ സാമ്പിൾ പരിശോധനകളിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 

Tags:    
News Summary - Nipah Virus: PTA Rahim MLA said that Chathamangalam area is on high alert

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.