ഐ​സൊലേഷൻ വാർഡിൽ ചികിൽസയിലുള്ള ആറ്​ പേർക്കും നിപയില്ല

കൊച്ചി: സംസ്ഥാനത്ത്​ ഐസൊലേഷൻ വാർഡിൽ ചികിൽസയിലുള്ള ആറ്​ പേർക്കും നിപയില്ല. ആരോഗ്യമന്ത്രി കെ.കെ ശൈലജ നടത്തി യ വാർത്താ സമ്മേളനത്തിലാണ്​ ഇക്കാര്യം അറിയിച്ചത്​. പൂനെ വൈറോളജി ഇൻസ്​റ്റിറ്റ്യൂട്ടിൽ നിന്നുള്ള ഇവരുടെ സാമ്പിളുകളുടെ പരിശോധനഫലം ഇന്ന്​ രാവിലെ ലഭിച്ചുവെന്നും അ​വർ പറഞ്ഞു.

ഇന്നലെ അഡ്​മിറ്റ്​ ചെയ്​ത ഒരാളുടെ സാമ്പിളുകൾ പരിശോധനക്കായി വൈറോളജി ഇൻസ്​റ്റിറ്റ്യൂട്ടിലേക്ക്​ ഇന്ന്​ അയക്കുമെന്നും ശൈലജ ടീച്ചർ വ്യക്​തമാക്കി. നിപ സ്ഥിരീകരിച്ച യുവാവിനെ പരിചരിച്ച മൂന്ന്​ നഴ്​സുമാരുൾപ്പടെ ആറ്​ പേരാണ്​ ഐസോലേഷൻ വാർഡിൽ ചികിൽസയിലുണ്ടായിരുന്നത്​.

നിപ സംശയിക്കുന്ന രണ്ട്​ പേർ തിരുവനന്തപുരത്ത്​ നിരീക്ഷണത്തിലാണ്​. കൊച്ചിയിൽ നിന്ന്​ തിരുവനന്തപുരത്ത്​ എത്തിയവരാണ്​ നിരീക്ഷണത്തിലുള്ളത്​. കോഴിക്കോട്​ ഒരാളും തൃശൂരിൽ രണ്ട്​ പേരും നിരീക്ഷണത്തിലുണ്ട്​. നിലവിൽ നിപ സ്ഥിരീകരിച്ച രോഗിയുടെ ആരോഗ്യസ്ഥിതിയിൽ പുരോഗതിയു​ണ്ടെന്നും ശൈലജ ടീച്ചർ പറഞ്ഞു.

Tags:    
News Summary - Nipah virus shylaja teacher press meet-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.