കോടതിയലക്ഷ്യക്കേസിൽ നിപുൺ ചെറിയാന് നാലു മാസം തടവും 2000 രൂപ പിഴയും

കൊച്ചി: കോടതിയലക്ഷ്യക്കേസിൽ 'വി ഫോർ കൊച്ചി' പ്രസിഡന്റ് നിപുൺ ചെറിയാന് നാലു മാസം തടവും 2000 രൂപ പിഴയും. ഹൈകോടതി സ്വമേധയാ എടുത്ത കേസിലാണ് ശിക്ഷ വിധിച്ചത്. അതേസമയം, വിധി നടപ്പാക്കുന്നത് സ്റ്റേ ചെയ്യണമെന്ന് പ്രതിഭാഗം ആവശ്യം കോടതി അംഗീകരിച്ചില്ല.

ജനങ്ങളിൽ നീതിന്യായവ്യവസ്ഥയിലുള്ള വിശ്വാസം നിപുൻ നഷ്ടമാക്കിയെന്നും ശിക്ഷ മരവിപ്പിക്കില്ലെന്നും ഹൈകോടതി വ്യക്തമാക്കി.

വിദ്യാഭ്യാസമുള്ളവർ കോടതിയലക്ഷ്യം നടത്തുന്നത് അനുവദിക്കാൻ കഴിയില്ല. ശിക്ഷ അനുഭവിക്കുന്ന സമയത്ത് അപ്പീലുമായി സുപ്രീംകോടതിയിൽ പൊയ്ക്കോളൂവെന്നും കോടതി ചൂണ്ടിക്കാട്ടി.

കോടതിയെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ പ്രസംഗം നടത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിനാണ് നിപുൺ ചെറിയാനെതിരെ ഹൈകോടതി സ്വമേധയാ കേസെടുത്തത്. 

Tags:    
News Summary - Nipun Cherian jailed for four months and fined Rs 2000 in contempt of court case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.