കോടതിയലക്ഷ്യ കേസിൽ നിപുൻ ചെറിയാന് നാലുമാസം തടവും പിഴയും

കൊച്ചി: കോടതിയലക്ഷ്യ കേസിൽ വി ഫോർ കൊച്ചി നേതാവ് നിപുൻ ചെറിയാന് നാലുമാസം തടവും 2000 രൂപ പിഴയും ശിക്ഷ വിധിച്ച് ഹൈകോടതി. വിധി നടപ്പാക്കുന്നത് സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. 

ജനങ്ങളുടെ ജുഡീഷ്യറിയിലുള്ള വിശ്വാസം നിപുൻ നഷ്ടമാക്കിയെന്നും ശിക്ഷ മരവിപ്പിക്കില്ലെന്നും വ്യക്തമാക്കിയാണ് ഹൈകോടതി ഉത്തരവ്. വിദ്യാഭ്യാസമുള്ളവർ കോടതിയലക്ഷ്യം നടത്തുന്നത് അനുവദിക്കാൻ കഴിയില്ല. വിധി നടപ്പാക്കുന്നത് സ്റ്റേ ചെയ്യണമെന്ന നിപുണിന്റെ ആവശ്യം അംഗീകരിക്കാനാകില്ല. ശിക്ഷ അനുഭവിച്ചു കൊണ്ടിരിക്കെ അപ്പീലുമായി സുപ്രീംകോടതിയിൽ പൊക്കോളുവെന്നും കോടതി നിർദേശിച്ചു.

കോടതിയെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള പ്രസംഗം നടത്തി നിപുൺ വി ഫോർ കൊച്ചിയുടെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തിരുന്നു. തുടർന്നാണ് നിപുണിനെതിരെ കോടതി സ്വമേധയാ കോടതിയലക്ഷ്യ കേസെടുത്തത്. 

Tags:    
News Summary - Nipun Cheriyan sentenced to four months jail and fined in the contempt of court case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.