കോഴിക്കോട്: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട 'നിവർ' ചുഴലിക്കാറ്റ് കേരളത്തിന് ഭീഷണിയാകില്ലെന്ന് കാലാവസ്ഥാ പ്രവചനം. നിലവിൽ പ്രവചിക്കപ്പെട്ടിരിക്കുന്ന ചുഴലിക്കാറ്റിന്‍റെ സഞ്ചാരപഥത്തിൽ കേരളം ഉൾപ്പെടുന്നില്ല.
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും കേന്ദ്ര കാലാവസ്ഥ വകുപ്പും ചുഴലിക്കാറ്റിന്‍റെ രൂപീകരണവും വികാസവും സൂക്ഷ്‌മമായി നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. മുന്നറിയിപ്പുകൾ കൃത്യമായി അപ്‌ഡേറ്റ് ചെയ്യുമെന്നും ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട് പുറപ്പെടുവിക്കുന്ന മുന്നറിയിപ്പുകൾ ഗൗരവത്തോടെ പരിഗണിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ സമിതി നിർദേശിച്ചു.
ന്യൂനമർദം അതിതീവ്ര ചുഴലിക്കാറ്റായി മാറി ബുധനാഴ്ച വൈകീട്ടോടെ പുതുച്ചേരിയിലെ കാരക്കലിനും തമിഴ്നാട്ടിലെ മഹാബലിപുരത്തിനും ഇടയിൽ തീരം തൊടുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചത്. മണിക്കൂറിൽ 118 മുതൽ 166 കി.മീ വരെയാകും കാറ്റിന്‍റെ വേഗത. തമിഴ്നാട്ടിലെ ചെന്നൈ, ചെങ്കൽേപ്പട്ട്, കാഞ്ചിപുരം, മയിലാടുതുറൈ, വിഴുപ്പുറം, കടലൂർ ജില്ലകളിലും പുതുച്ചേരിയിലും ചുഴലിക്കാറ്റ് നാശം വിതക്കാനാണ് സാധ്യത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.