തിരുവനന്തപുരം: സ്വാശ്രയ വിഷയത്തിൽ പ്രതിപക്ഷ സമരം ഒത്തു തീർക്കുന്നതിൽ സർക്കാറുമായി സമവായമുണ്ടാകാത്തതിനെ തുടർന്ന് പ്രതിപക്ഷം നിയമസഭ ബഹിഷ്കരിച്ചു. യു.ഡി.എഫിനെ പിന്തുണച്ച് കേരളാ കോൺഗ്രസ് എം വിഭാഗവും സഭ ബഹിഷ്കരിച്ചിട്ടുണ്ട്. നേരത്തെ സഭാനടപടികൾ ആരംഭിച്ചപ്പോൾ തന്നെ പ്രതിപക്ഷം നടുത്തളത്തിൽ കുത്തിയിരുന്ന് ബഹളം വെച്ചതിനെ തുടർന്ന് ചോദ്യോത്തരവേള ഉപേക്ഷിക്കുകയും സഭാനടപടികൾ അൽപ നേരത്തേക്ക് നിർത്തിവെക്കുകയും ചെയ്തിരുന്നു.
മെഡിക്കൽ മാേനജ്െമൻറുകൾ തലവരിപ്പണം വാങ്ങുന്നതിൽ അന്വേഷണം, പരിയാരം മെഡിക്കൽ കോളജിലെ ഫീസിൽ കുറവുവരുത്തൽ എന്നിവയാണ് പ്രതിപക്ഷം പ്രധാനമായും മുന്നോട്ട് വെക്കുന്ന ആവശ്യങ്ങൾ. സമവായ ചർച്ചയിൽ പെങ്കടുത്ത മുഖ്യമന്ത്രി തലവരിപ്പണ വിഷയത്തിൽ അന്വേഷണം നടത്താമെന്ന നിലപാട് സ്വീകരിച്ചതായാണ് വിവരം. എന്നാൽ ഫീസ് കുറക്കുന്ന കാര്യത്തിൽ അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല. ഇൗ സാഹചര്യത്തിലാണ് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചത്.
പ്രശ്നത്തിൽ സ്പീക്കർ ഇടപെടണമെന്നാണ് പ്രതിപക്ഷ നേതാക്കൾ ആവശ്യപ്പെട്ടത്. ഇന്ന് രാവിലെ ചേർന്ന യു.ഡി.എഫ് പാർലമെൻററി പാർട്ടി യോഗത്തിലും സ്വാശ്രയ വിഷയത്തിൽ നടക്കുന്ന സമരം ശക്തമായി മുന്നോട്ട് കൊണ്ടുപോകാൻ തീരുമാനിച്ചിരുന്നു. ചോദ്യോത്തരവേള റദ്ദാക്കിയശേഷം ഇക്കാര്യത്തിെലാരു തീരുമാനം വേണമെന്ന ആവശ്യമാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുന്നോട്ട് വെച്ചത്. സർക്കാർ നടപടി തീർത്തും െതറ്റും ജനാധിപത്യ വിരുദ്ധവുമാണെന്ന് ചെന്നിത്തല പറഞ്ഞു. ജനകീയ സമരങ്ങളോടുള്ള സർക്കാറിെൻറ സമീപനം ശരിയല്ല. സ്പീക്കർ പ്രശ്നത്തിൽ ഇപെടണമെന്നുമായിരുന്നു അദ്ദേഹത്തിെൻറ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.