നിസാർ പുതുവനക്ക് മാധ്യമ പുരസ്കാരം

കൊച്ചി: അന്വേഷണാത്മക മാധ്യമ പ്രവർത്തനത്തിനുള്ള ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ മാധ്യമ പുരസ്കാര ത്തിന് മാധ്യമം ആലപ്പുഴ ബ്യൂറോ റിപ്പോർട്ടർ നിസാർ പുതുവന അർഹനായി. 25000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ ് പുരസ്കാരം. വാരാദ്യ മാധ്യമത്തിൽ പ്രസിദ്ധീകരിച്ച 'അഗസ്ത്യന്‍റെ പൂമ്പാറ്റകൾക്ക് പഠിക്കണം' എന്ന അന്വേഷണാത്മക ഫ ീച്ചറിനാണ് അവാർഡ്.

ആലപ്പുഴ പല്ലന പാനൂർ പുതുവനയിൽ മൈതീൻ കുഞ്ഞിന്‍റെയും ജമീലയുടെയും മകനാണ് നിസാർ. ദേശീയ മാധ്യമ അവാർഡ്, യുനൈറ്റഡ് നേഷൻ ലാഡ് ലി മീഡിയ അവാർഡ്, അംബേദ്കർ അവാർഡ്, കേരള മീഡിയ അക്കാദമി ഫെല്ലോഷിപ്പ്, ഗ്രീൻ റിബ്ബൺ അവാർഡ്, യുനിസെഫ് സ്പെഷ്യൽ അച്ചീവ്മെന്‍റ് പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. ഭാര്യ: ഷഹന സൈനുലാബ്ദീൻ. മകൻ: അഹമ്മദ് നഥാൻ.

മാധ്യമശ്രീ പുരസ്‌കാരത്തിന് ജോസി ജോസഫും (ഒരു ലക്ഷം രൂപ) മാധ്യമരത്ന പുരസ്കാരത്തിന് മാതൃഭൂമി ന്യൂസിലെ ഉണ്ണി ബാലകൃഷ്ണനും (50,000 രൂപ) അർഹനായി. മറ്റു പുരസ്കാരങ്ങൾ: മികച്ച മാധ്യമ പ്രവർത്തകൻ- വി.എസ് രാജേഷ് (കേരള കൗമുദി), പി.ആർ സുനിൽ (ഏഷ്യാനെറ്റ് ന്യുസ്), മികച്ച സംവാദകൻ- എൻ.പി ചന്ദ്രശേഖരൻ (കൈരളി ടി. വി), മികച്ച വാർത്ത അവതാരകൻ- അഭിലാഷ് മോഹനൻ (റിപ്പോർട്ടർ ടി. വി), മികച്ച ഫോട്ടോഗ്രാഫർ- അരവിന്ദ് വേണുഗോപാൽ (മലയാള മനോരമ), മികച്ച ഫീച്ചർ- എ.എസ് ശ്രീകുമാർ, മികച്ച യുവ മാധ്യമ പ്രവർത്തകൻ- അഖിൽ അശോക് (മനോരമ ഓൺലൈൻ).

13ന് വൈകിട്ട് ആറ് മണിക്ക് കൊച്ചി ബോൾഗാട്ടി പാലസ് ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരങ്ങൾ നൽകുമെന്ന് ഇന്ത്യ പ്രസ് ക്ലബ്ബ് പ്രസിഡൻറ് മധു കൊട്ടാരക്കര, സെക്രട്ടറി സുനിൽ മൈതാനം എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.

Tags:    
News Summary - Nizar Puthumana India Press Club Of North America Media Award -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.