കൊല്ലത്ത് വിജയമുറപ്പിച്ച് എൻ.കെ. പ്രേമചന്ദ്രൻ; ലീഡ് 74000 കടന്നു

കൊല്ലം: കൊല്ലത്ത് വിജയമുറപ്പിച്ച് യു.ഡി.എഫ് സ്ഥാനാർഥി എൻ.കെ. പ്രേമചന്ദ്രൻ. 74220 വോട്ടുകൾക്കാണ് എൽ.ഡി.എഫിലെ എം. മുകേഷിനേക്കാൾ പ്രേമചന്ദ്രൻ ലീഡ് ചെയ്യുന്നത്. എൻ.ഡി.എ സ്ഥാനാർഥിയായ ജി. കൃഷ്ണകുമാറിന് 79565 വോട്ടുകളാണ് ലഭിച്ചത്. ​50 ശതമാനത്തോളം വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ എൻ.കെ പ്രേമചന്ദ്രന് 218452 വോട്ടുകൾ ലഭിച്ചു.

മുകേഷിന് 144232 വോട്ടുകളാണ് ലഭിച്ചത്. ലോക്സഭ തെരഞ്ഞെടുപ്പിൽ അഞ്ചാം വിജയം തേടിയാണ് ഇക്കുറി പ്രേമചന്ദ്രൻ ഇറങ്ങിയത്.  കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഒന്നരലക്ഷത്തിനടുത്ത്​ ഭൂരിപക്ഷമായിരുന്നു പ്രേമചന്ദ്രന് ലഭിച്ചത്.  

Tags:    
News Summary - NK Premachandran leads in Kollam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.