കൊല്ലത്ത് ​'പ്രേമലു-3'

കൊല്ലം: ​കൊല്ലത്ത് നിന്ന് ലോക്സഭയിലേക്ക് തുടർച്ചയായി ഹാ​ട്രിക് വിജയം ഉറപ്പിച്ച് യു.ഡി.എഫ് സ്ഥാനാർഥി എൻ.കെ. പ്രേമചന്ദ്രൻ. 147124 വോട്ടിനാണ് പ്രേമചന്ദ്രൻ ലീഡ് ചെയ്യുന്നത്. 432059 വോട്ടുകളാണ് പ്രേമചന്ദ്രന്റെ അക്കൗണ്ടിലെത്തിയത്. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് ലീഡ്നില മെച്ചപ്പെടുത്താനാണ് സാധ്യത.

ജനപ്രിയ സിനിമ താരവും എം.എൽ.എയുമായ മുകേഷിനെ ഇറക്കി മണ്ഡലം പിടിച്ചെടുക്കാമെന്നായിരുന്നു എൽ.ഡി.എഫിന്റെ കണക്കുകൂട്ടൽ. ചാലക്കുടിയിൽ ഇന്നസെന്റിനെ ഇറക്കി പരീക്ഷിച്ച തന്ത്രമായിരുന്നു എൽ.ഡി.എഫ് കൊല്ലത്ത് പയറ്റിയത്. എന്നാൽ അത് ഏശിയില്ലെന്ന് മാത്രമല്ല, ഒരുഘട്ടത്തിൽ പോലും പ്രേമചന്ദ്രന് വെല്ലുവിളിയുയർത്താൻ മുകേഷിന് സാധിച്ചില്ല. 284935 വോട്ടുകളാണ് മുകേഷിന് ലഭിച്ചത്. എൻ.ഡി.എയുടെ സ്ഥാനാർഥിയായ ജി. കൃഷ്ണകുമാറിനും കാര്യമായ ചലനമുണ്ടാക്കാനായില്ല. 158645 വോട്ടുകളാണ് കൃഷ്ണകുമാർ പിടിച്ചത്.

അഞ്ചാംതവണയാണ് പ്രേമചന്ദ്രൻ ലോക്സഭയിലെത്തുന്നത്. മികച്ച പാർലമെന്റേറിയൻ എന്ന നിലയിലുള്ള പേരും തന്റെ ജനകീയതയും തന്നെയാണ് ഇക്കുറിയും പ്രേമചന്ദ്രന് മുതൽക്കൂട്ടായത്. ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം, സംസ്ഥാന ഭരണത്തോടുള്ള വിരുദ്ധ വികാരം എന്നിവയും അനുകൂലമായി. സമുദായസമവാക്യമാണ്​ തെരഞ്ഞെടുപ്പ്​ ഫലത്തെ സ്വാധീനിച്ച മറ്റൊരു ഘടകം. ഈഴവ, നായർ, മുസ്​ലിം വോട്ടുകൾ ഏകദേശം തുല്യമാണ്​ മണ്ഡലത്തിൽ. മുസ്​ലിം വോട്ടുകളിൽ മറ്റിടങ്ങളിൽ ഇല്ലാത്ത സ്വാധീനം ഇടതുപക്ഷത്തിന്​ കൊല്ലത്തുണ്ട്​.

തീരദേശത്തടക്കം ക്രൈസ്തവ വോട്ടുകളുടെ നിലപാടും നിർണായകമായി​. 2019ൽ ഒന്നരലക്ഷത്തിനടുത്ത് വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് പ്രേമചന്ദ്രൻ ഇപ്പോഴത്തെ ധനമന്ത്രി കെ.എൻ. ബാലഗോപാലിനെ പരാജയപ്പെടുത്തിയത്. പ്രേമചന്ദ്രന് 499677 വോട്ടും ബാലഗോപാലിന് 350821 വോട്ടുമാണ് ലഭിച്ചത്. ബി.ജെ.പി സ്ഥാനാർഥിയായിരുന്ന കെ.വി. സാബുവിന് 103339 വോട്ടും ലഭിച്ചു.

Tags:    
News Summary - NK Premachandran won in Kollam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.