രഞ്ജിത്ത് ഇന്ത്യ കണ്ട പ്രഗത്ഭനായ കലാകാരൻ; ആരോപണത്തിന്റെ പേരിൽ നടപടിയെടുക്കാനാവില്ല -സജി ചെറിയാൻ

കൊച്ചി: രഞ്ജിത്തിനെതിരെ ആരോപണത്തിന്റെ പേരിൽ നടപടിയെടുക്കാനാവില്ലെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. രഞ്ജിത് ഇന്ത്യകണ്ട പ്രഗത്ഭനായ കലാകാരനാണ്. രേഖാമൂലം പരാതി കിട്ടിയാൽ രഞ്ജിത്തിനെതിരെ അന്വേഷണം ഉൾപ്പടെയുള്ള നടപടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാതി കിട്ടിയാൽ കേസെടുക്കും. എത്ര ഉന്നതനായാലും നിയമനടപടികളുമായി മുന്നോട്ട് പോകും. പരാതി ലഭിക്കാതെ നടപടികളുമായി മുന്നോട്ട് പോയാൽ കേസ് നിലനിൽക്കില്ല. ഇതുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയുടെ ഉൾപ്പടെ നിർദേശങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഹേമ കമിറ്റി റിപ്പോർട്ട് പുറത്ത് വിടുന്നതിൽ സർക്കാറിന് പ്രത്യേക താൽപര്യങ്ങളില്ല. കോടതി നിർദേശം ഉണ്ടായപ്പോൾ സർക്കാർ റിപ്പോർട്ട് പുറത്ത് വിട്ടു. ഇനിയും എതെങ്കിലും ഭാഗം കോടതി പുറത്തുവിടാൻ പറഞ്ഞാൽ അത് ചെയ്യുമെന്നും സജി ചെറിയാൻ പറഞ്ഞു.

ഹേമ കമ്മിറ്റി നിർദേശങ്ങളിൽ ഭൂരിപക്ഷവും തത്വത്തിൽ നടപ്പാക്കി കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - No action can be taken against Ranjith on the allegation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.