അന്ധമായ സി.പി.എം വിരോധമില്ല, ലീഗ് എൽ.ഡി.എഫിലേക്ക് പോകില്ല എന്ന് പറയാനാകില്ല -എം.കെ മുനീർ

കോഴിക്കോട്: മുസ്‌ലിം ലീഗ് എൽ.ഡി.എഫിലേക്ക് പോകില്ലെന്ന് പറയാനാകില്ലെന്ന് ലീഗ് മുതിർന്ന നേതാവും മുൻ മന്ത്രിയുമായ എം. കെ മുനീർ എം.എല്‍.എ. താൻ അന്ധമായ സി.പി.എം വിരോധമുള്ളയാളല്ലെന്ന് 'മീഡിയവൺ' ചാനലിന്റെ എഡിറ്റിറിയൽ പരിപാടിയിൽ അദ്ദേഹം പറഞ്ഞു. ആശയപരമായി വ്യത്യാസമുളളവർ ഒരു മുന്നണിയിൽ പ്രവർത്തിക്കുന്നതിൽ തടസമില്ല. ലീഗ് എൽ.ഡി.എഫിലേക്ക് വന്നാൽ കൊള്ളാമെന്ന നിലപാടുള്ളവർ സി.പി.എമ്മിലുണ്ടെന്നും മുനീർ മീഡിയവണിനോട് പറഞ്ഞു.

അതേസമയം നിയമസഭയിൽ നോക്കിയാൽ ഒരു കൂട്ടം ആളുകൾ മുസ്‌ലിം ലീഗിനെ മാത്രമായി ആക്രമിക്കുന്നതും കാണാം. അവർക്കെതിരെ അഭിപ്രായ വ്യത്യാസങ്ങൾ പറയാൻ തനിക്കുള്ളത് പോലെ അവകാശം അവർക്കുമുണ്ട്. അതിനെ എതിർക്കാൻ താൻ ഉദ്ദേശിക്കുന്നില്ലെന്നും മുനീർ പറഞ്ഞു. എൽ.ഡി.എഫിലേക്ക് പോകാൻ മുസ്ലിം ലീഗ് ആലോചിക്കുന്നു എന്ന റിപ്പോർട്ടുകൾ നേരത്തെ വന്നിരുന്നു. അതേസമയം, ജൻഡർ ന്യൂട്രൽ യൂനിഫോം സംബന്ധിച്ച് എം.എസ്.എഫ് പരിപാടിയിൽ മുനീർ പങ്കുവെച്ച അഭിപ്രായപ്രകടനങ്ങൾക്കെതിരെ സി.പി.എം അണികളിൽനിന്നും നേതാക്കളിൽനിന്നും രൂക്ഷമായ പ്രതികരണങ്ങൾ ഉണ്ടായിരുന്നു. 

Tags:    
News Summary - No blind opposition to CPM, can't say league won't go to LDF - MK Muneer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.