തൃശൂർ: പൊള്ളുന്ന വെയിലിൽ ഉരുകിയൊലിക്കുന്ന ടാറിട്ട റോഡിലൂടെയും മാലിന്യം കുഴഞ്ഞ് മറിഞ്ഞ മണ്ണിലൂടെയുമെല്ലാം കുര്യാക്കോസ് കൂസലന്യേ കൂളായി നടക്കും- ചെരിപ്പിടാതെ. പുഴക്കൽ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിമാരിൽ ഒരാളുമായ സി.വി. കുര്യാക്കോസിെൻറ ഇൗ നടപ്പ് തുടങ്ങിയിട്ട് മൂന്ന് പതിറ്റാണ്ട് തികഞ്ഞു. ഒരു ഭീഷ്മപ്രതിജ്ഞയുടെ ഭാഗമാണ് ഇൗ നടപ്പ്. പിതാവ് മരിച്ചുവീണ മണ്ണിെൻറ ചൂടറിഞ്ഞേ ഇനി നടക്കൂ എന്ന പ്രതിജ്ഞ. ആ പ്രതിജ്ഞ ഇതുവരെ തെറ്റിച്ചിട്ടില്ല! പിന്നെ അയാൾ ചെരിപ്പിട്ടിട്ടില്ല!!
1987 മാര്‍ച്ച് 25ന് തൃശൂരിനടുത്ത് പുറ്റേക്കരയിലുണ്ടായ അപകടത്തിലാണ് പിതാവ് മരിച്ചത്. സൈക്കിളില്‍ ജോലിക്ക് പോകുേമ്പാൾ അമിതവേഗത്തിലെത്തിയ ടെമ്പോ വർഗീസിെൻറ ജീവൻ കവർന്നെടുത്തു. അന്ന് കുര്യാക്കോസിന് 16 വയസ്സ്. ദാരുണമായ ആ മരണത്തിെൻറ ആഘാതമാണ് ആ ഇളം മനസ്സിനെ കൊണ്ട് ഇൗ തീരുമാനം എടുപ്പിച്ചത്. ജീവിതം പല തരത്തിൽ മാറിമറിഞ്ഞിട്ടും അതിൽ നിന്ന് ഒരു നിമിഷം പോലും മാറിയിട്ടില്ല. മരണം വരെ ആ പ്രതിജ്ഞ പാലിക്കുമെന്നത് ദൃഢനിശ്ചയം.
ചെരിപ്പിടാത്തത് തെല്ലൊന്നുമല്ല വലച്ചിട്ടുള്ളത്. വിവാഹത്തിലും മുഴുസമയരാഷ്ട്രീയ പ്രവർത്തനത്തിലുമെല്ലാം ‘നഗ്നപാദ’ യാത്ര കുഴപ്പമുണ്ടാക്കിയിട്ടുണ്ട്. ആദ്യം വിവാഹാലോചനയുമായെത്തിയ വീട്ടിൽ ചെരിപ്പിടാത്ത ചെക്കനെ വേണ്ടെന്ന് പെണ്ണ് പറഞ്ഞത് ഒാർക്കുേമ്പാൾ ഇപ്പോഴും ചിരി വരും. അവരെയും ബന്ധുക്കളെയും ഇടക്ക് കാണുേമ്പാൾ ഇക്കാര്യം പറഞ്ഞ് ചിരിക്കുമേത്ര. ചെരിപ്പിടാത്തതിെൻറ കാരണം ഒരിടത്തും വെളിപ്പെടുത്തിയിട്ടില്ല. ചോദിച്ചവരോടൊക്കെ ഇഷ്ടമില്ലെന്നു പറഞ്ഞ് ചിരിച്ചൊഴിയും. മാധ്യമങ്ങളും മാധ്യമപ്രവർത്തകരുമായി വ്യക്തിബന്ധം പുലർത്തുന്ന കുര്യാക്കോസിന് അത് വാർത്തയാക്കരുതെന്ന് നിർബന്ധമായിരുന്നു. വാലും തുമ്പും കേട്ടറിഞ്ഞ് സമീപിച്ച ഇൗ ലേഖകനോടും അതായിരുന്നു നിലപാട്. ഇൗ മാതൃക നാട് അറിയണമെന്നും സമൂഹത്തിന് പ്രചോദനമാകുമെന്നും ചൂണ്ടിക്കാട്ടിയപ്പോഴാണ് തെൻറ നഗ്നപാദ നടപ്പിെൻറ പിന്നാമ്പുറക്കഥ പറഞ്ഞത്.
പിൽക്കാലത്ത് പിതാവിെൻറ രാഷ്ട്രീയം തിരഞ്ഞെടുത്ത് ആദ്യ തെരഞ്ഞെടുപ്പിൽ തൃശൂർ ജില്ല പഞ്ചായത്തിലേക്ക്. കമ്യൂണിസ്റ്റ് പാർട്ടിയുടെ ഉറച്ച കോട്ടയിൽ നിന്ന് നാലിൽ മൂന്ന് ഭൂരിപക്ഷം നേടി വിജയം. കമ്യൂണിസ്റ്റ് പാർട്ടി അംഗങ്ങൾപോലും ഞങ്ങൾ വോട്ട് ചെയ്തത് കുര്യാക്കോസിനാണെന്ന് പിന്നീട് സ്വകാര്യമായി പറഞ്ഞത് കക്ഷിരാഷ്ട്രീയാതീതമായ സ്വഭാവമഹിമ കൊണ്ടാണ്. കൈപ്പറമ്പ് പഞ്ചായത്ത് അംഗമായപ്പോഴും ഭൂരിപക്ഷം ഇത് തന്നെ. ഏത് സഹായത്തിനും എന്താവശ്യത്തിനും ഓടിയെത്താൻ രാഷ്ട്രീയം തടസമല്ല. ഇതാണ് ട്രേഡ്മാർക്ക്. അദ്ദേഹത്തിെൻറ ബന്ധങ്ങൾ താമസിക്കുന്ന പുറ്റേക്കരയിൽ മാത്രമല്ല, ജില്ലക്ക് പുറത്തേക്കും വ്യാപിച്ച് കിടക്കുന്നു. ഓരോ വീട്ടിലും സ്വാതന്ത്ര്യത്തോടെ കയറിച്ചെല്ലാനുള്ള അവകാശം അദ്ദേഹത്തിന് സ്വന്തം. ഒന്നിലും രാഷ്ട്രീയം നോക്കാറില്ല. മരണവീടായാലും കല്യാണവീടായാലും അപകടമേഖലയിലും രാവും പകലുമില്ല, ഏത് സമയത്തും അദ്ദേഹം നഗ്നപാദനായി സജീവമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.