തിരുവനന്തപുരം: സംസ്ഥാനത്ത് ഇേപ്പാഴുള്ളത് കോവിഡിെൻറ മൂന്നാം തരംഗമാണെന്ന് മന്ത്രി കെ.കെ. ശൈലജ. മേയ് ഏഴു വരെയുള്ള കേസുകളിൽ മൂന്നു മരണങ്ങൾ ഒഴികെ ബാക്കിയെല്ലാവരെയും സുഖപ്പെടുത്തി വീട്ടിലേക്കയച്ചു. ലോക്ഡൗൺ ഇളവുകളെ തുടർന്ന് പല മാർഗത്തിൽ ആളുകൾ തിരിച്ചെത്തുന്നുണ്ട്. ആരെയും തടസ്സപ്പെടുത്താൻ കഴിയില്ല. കേരളത്തിൽ സമൂഹ വ്യാപനം ഇപ്പോഴില്ല. എന്നാൽ, ഭാവിയിൽ ഉണ്ടാകുമോയെന്ന് പറയാനാകില്ല. ഇതിനെ ചെറുക്കാനുള്ള ശ്രമമാണ് തുടരുന്നത്.
രോഗികളുടെ എണ്ണം കൂടാൻ കാരണം
ഇേപ്പാൾ വരുന്നവരിൽ അധികവും രോഗകേന്ദ്രങ്ങളിൽ നിന്നുള്ളവരാണ്. മുംബൈ, ചെന്നൈ എന്നിവിടങ്ങളൊക്കെ തീവ്ര രോഗവ്യാപന മേഖലകളായി. പോസിറ്റിവ് കേസല്ല പ്രശ്നം. പലരും അവശനിലയിലാണ് മടങ്ങിയെത്തുന്നത്. മഹാരാഷ്ട്രയിൽനിന്ന് മടങ്ങിയെത്തിയ സ്ത്രീ ചാവക്കാട് അഡ്മിറ്റാകുേമ്പാൾ തന്നെ മരിച്ചു. ചികിത്സിക്കാൻ കൂടി സമയം കിട്ടിയില്ല. മറ്റ് പല അസുഖങ്ങൾ കൂടിയുണ്ടാകുേമ്പാൾ കാര്യങ്ങൾ നമ്മുടെ പ്രവർത്തനങ്ങൾക്കുമപ്പുറമാകുന്നു. അതുകൊണ്ടാണ് മരണം സംഭവിക്കുന്നത്. പത്തനംതിട്ട സ്വദേശിയെ രക്ഷപ്പെടുത്താൻ പരമാവധി ശ്രമിച്ചെങ്കിലും ഉയർന്ന പ്രമേഹമുള്ളതിനാലാകാം ജീവിതത്തിലേക്ക് കൊണ്ടുവരാനായില്ല.
ഉറവിടമറിയാത്ത രണ്ടോ മൂന്നോ കേസുകൾ മാത്രം
പ്രചരിക്കുന്നതുപോലെ ഉറവിടമറിയാത്ത കേസുകൾ കേരളത്തിലില്ല. രണ്ടോ മൂന്നോ കേസുകളിലാണ് ഇനി ഉറവിടം തിരിച്ചറിയാനുള്ളത്. ഇവ ഇേപ്പാഴും പരിശോധനയിലാണ്. ബാക്കിയെല്ലാവരുടെയും ബന്ധങ്ങൾ കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല, ഇത്തരം കേസുകൾ വന്നതുകൊണ്ട് അപകടമുണ്ടായിട്ടില്ല.
സംശയക്കേസുകളുടെ എണ്ണക്കൂടുതലിന് കാരണം
ചില കേസുകൾ സംശയം വരുേമ്പാൾ തന്നെ പോസിറ്റിവായി പരിഗണിക്കുന്നുണ്ട്്. സുരക്ഷിതത്വത്തിനുവേണ്ടിയാണിത്. പലതും രണ്ടാം പരിശോധനയിൽ നെഗറ്റിവാകും. എങ്കിലും എണ്ണം തിരുത്താനൊന്നും നിന്നിട്ടില്ല. കാരണം എണ്ണം കൂടുന്നതല്ല പ്രശ്നം. പോസിറ്റിവിെൻറ നേരിയ സാധ്യതകൾ തിരിച്ചറിഞ്ഞ് പഴുതടച്ച പ്രവർത്തനമാണ് തുടരുന്നത്.
നടക്കുന്നത് 65 ഇരട്ടി പരിശോധന
കണക്കുകൂട്ടുന്നതിെൻറ ശാസ്ത്രീയതയും മാനദണ്ഡവുമറിയാതെ കേരളത്തിൽ പരിശോധന കുറവാണെന്ന് പറയുന്നത് ശരിയല്ല. 10 ലക്ഷം ആളുകളിൽ എത്ര കേസുകളെന്നും അതിെൻറ എത്ര ഇരട്ടിയാണ് പരിശോധന നടക്കുന്നതെന്നുമാണ് നോക്കേണ്ടത്. ഇതനുസരിച്ച് 10 ലക്ഷത്തിലെ രോഗബാധിതരുടെ 20 ഇരട്ടിയാണ് രാജ്യത്ത് പരിശോധന നടക്കുന്നത്. കേരളത്തിൽ ഇത് 65 ഇരട്ടിയാണ്. മഹാരാഷ്ട്രയിൽ അത് 20 ഇരട്ടിയാണ്. ഏറ്റവും കൂടുതൽ പരിശോധന നടക്കുന്ന സംസ്ഥാനമാണ് കേരളം.
പെയിഡ് ക്വാറൻറീന് നിർബന്ധിക്കൽ: പരാതി പരിശോധിക്കും
വിദേശത്തുനിന്ന് മടങ്ങിയെത്തിയവരെ നിർബന്ധിച്ച് പെയിഡ് ക്വാറൻറീനിലാക്കാൻ നിർബന്ധിച്ചെന്ന ആരോപണത്തെക്കുറിച്ച് പരിശോധിക്കും. വരുന്നതിൽ സ്വന്തം നിലക്ക് ചെലവുകൾ വഹിക്കാൻ പ്രാപ്തിയുള്ളവർ അത്തരം കേന്ദ്രങ്ങളിലേക്ക് പോകുന്നതിൽ വിരോധമൊന്നുമില്ല. പണമില്ലാത്ത ആളുകൾക്ക് സർക്കാർ കേന്ദ്രങ്ങളിൽ തന്നെ സംവിധാനമൊരുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.