ചണ്ഡീഗഢ്: ഹരിയാണയിൽ മനോഹർലാൽ ഖട്ടർ നയിക്കുന്ന ബി.െജ.പി-ജെ.െജ.പി മന്ത്രിസഭക്കെതിരെ പ്രതിപക്ഷമായ കോൺഗ്രസ് കൊണ്ടുവന്ന ആദ്യ അവിശ്വാസ പ്രമേയം (55 -32)പരാജയപ്പെട്ടു. രഹസ്യവോട്ട് വേണമെന്ന് മുൻ മുഖ്യമന്ത്രി ബി.എസ്. ഹൂഡ ആവശ്യമുന്നയിച്ചെങ്കിലും ആറ് മണിക്കൂർ നീണ്ട ചർച്ചക്ക് ശേഷം അംഗങ്ങളുടെ തലയെണ്ണിയാണ് വോട്ടെടുപ്പ് നടത്തിയത്.
90 അംഗ നിയമസഭയിൽ നിലവിൽ 88 പേരാണുള്ളത്. ബി.ജെ.പി 40, ജെ.ജെ.പി 10,കോൺഗ്രസ് 30, സ്വതന്ത്രർ ഏഴ്, ഹരിയാണ ലോക്ഹിത് പാർട്ടി ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില.
പ്രമേയം വിജയിക്കാൻ കുറഞ്ഞത് 45 അംഗങ്ങളുടെ പിൻബലം വേണമെന്നിരിക്കെ സ്വന്തം അംഗങ്ങൾക്ക് പുറമെ നേരത്തേ ഖട്ടർ സർക്കാറിന് പിന്തുണ പിൻവലിച്ച രണ്ട് സ്വതന്ത്രരെ മാത്രമേ കോൺഗ്രസിന് ഒപ്പം നിർത്താൻ കഴിഞ്ഞുള്ളൂ.കർഷക സമരത്തിലൂന്നിയ ചർച്ചയാണ് സർക്കാറിനെതിരെ പ്രമേയം കൊണ്ടുവരാൻ പ്രതിപക്ഷത്തെ പ്രേരിപ്പിച്ചത്.
ജനങ്ങൾക്ക് സർക്കാറിൽ വിശ്വാസം നഷ്ടപ്പെട്ടുവെന്നും ഭരണകക്ഷി എം.എൽ.എമാർക്ക് സ്വന്തം മണ്ഡലത്തിൽ കാലുകുത്താനാവാത്ത അവസ്ഥയാണെന്നും കോൺഗ്രസ് ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.