നിറമരുതൂർ പഞ്ചായത്തിൽ അവിശ്വാസം പാസായി; എൽ ഡി എഫ് ഭരണ സമിതി പുറത്ത്​

താനൂർ: നിറമരുതൂർ പഞ്ചായത്തിൽ എൽ.ഡി.എഫ് ഭരണ സമിതിക്കെതിരെ യു.ഡി.എഫ് കൊണ്ടു വന്ന അവിശ്വാസം പാസായി.ബുധനാഴ്ച 10 മണിക്ക് നിറമരുതൂർ പഞ്ചായത്തിൽ നടന്ന അവിശ്വാസ പ്രമേയ ചർച്ചക്ക്​ ശേഷമാണ് വോ​ട്ടെടുപ്പ്​ നടന്നത്.8 വോട്ടുകൾക്കെതിരെ 9 വോട്ടുകൾക്ക് അവിശ്വാസ പ്രമേയം വിജയിച്ചു.ഇതോടെയാണ് പഞ്ചായത്ത് രൂപീകരണ ശേഷം ആദ്യമായാണ്​ എൽ.ഡി.എഫ് പഞ്ചായത്ത് ഭരണ സമിതി യെ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കുന്നത്.

തെരഞ്ഞെടുപ്പ് കമ്മീഷൻ പുതിയ പ്രസിഡൻ്റിനെ തെരഞ്ഞെടുക്കുന്നതിനു യോഗം വിളിക്കും.മുസ്ലിംലീഗിലെ ഇസ്മായിൽ പത്തമ്പാട് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കും.പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് വരെ വൈസ് പ്രസിഡൻ്റ് കോൺഗ്രസിലെ കെ. സജിമോൾക്കാണ് താൽക്കാലിക ചുമതല.17 അംഗ ഭരണസമിതിയിൽ ലീഗ് 6, കോണ്ഗ്രസ് 3 എന്നിങ്ങനെ യു ഡി എഫിന് 9 അംഗങ്ങളും 8 സിപിഎം അംഗങ്ങളുമാണുള്ളത്.

കഴിഞ്ഞ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഒരു യു ഡി എഫ് അംഗത്തിന്‍റെ വോട്ട്​ അസാധുവായതിനെ തുടർന്ന് തുല്യമായപ്പോൾ നറുക്കെടുപ്പിൽ എൽ ഡി എഫിന് പ്രസിഡന്റ് സ്ഥാനം ലഭിക്കുകയായിരുന്നു. 6 മാസം കഴിഞ്ഞതിനെ തുടർന്നാണ് യുഡിഎഫ് അവിശ്വാസത്തിന് നോട്ടീസ് നൽകിയത്. പഞ്ചായത്ത് രൂപീകരണം മുതൽ എൽ ഡി എഫാണ് ഭരിക്കുന്നത്. 

Tags:    
News Summary - No-confidence motion passed in Niramaruthur panchayath

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.