കോഴിക്കോട്: സംസ്ഥാന കോൺഗ്രസിൽ കൂടിയാലോചന നടക്കുന്നില്ലെന്ന് കെ. മുരളീധരൻ എം.പി. പത്രത്തിൽ വാർത്ത വരുന്നതിനാലാണ് വിവരങ്ങളറിയുന്നതെന്ന് െക.പി.സി.സി പ്രചാരണസമിതി ചെയർമാൻ സ്ഥാനം രാജിവെച്ച മുരളീധരൻ പറഞ്ഞു. 'അതേസമയം, പ്രവർത്തകർക്ക് പ്രയാസമുണ്ടാക്കുന്ന നിലപാടുണ്ടാകില്ല.
നേതാക്കളുടെ പരസ്യപ്രസ്താവനകൊണ്ട് തദ്ദേശ തെരഞ്ഞെടുപ്പിൽ സാധാരണ പ്രവർത്തകർക്ക് ലഭിക്കുന്ന അവസരം ഇല്ലാതാവരുത്' -മുരളീധരൻ പറഞ്ഞു. പലകാര്യങ്ങളിലും അഭിപ്രായവ്യത്യാസമുണ്ടെങ്കിലും അതൊന്നും തുറന്നുപറയില്ല. പാർട്ടിക്ക് ക്ഷീണമുണ്ടാക്കില്ല- െക. മുരളീധരൻ എം.പി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.