കെ. മുരളീധരൻ എം.പിയുടെ കോവിഡ്​ ഫലം നെഗറ്റീവ്​​ 

ത​ല​ശ്ശേ​രി: കോൺഗ്രസ്​ നേതാവും വടകര എം.പിയുമായ കെ. മുരളീധര​​െൻറ കോവിഡ്​ ഫലം നെഗറ്റീവ്​. വെള്ളിയാഴ്​ചയാണ്​ ഇദ്ദേഹം ത​ല​ശ്ശേ​രി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ കോ​വി​ഡ് പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​നാ​യത്​. രാ​വി​ലെ കാ​റി​ലെ​ത്തി​യ എം.​പി ത​ല​ശ്ശേ​രി കോ​ട്ട​ക്ക് സ​മീ​പം ഇ​റ​ങ്ങി ആ​ശു​പ​ത്രി​യി​ൽ എ​ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന്​ സ്ര​വം ശേ​ഖ​രി​ച്ച് പ​രി​ശോ​ധ​ന​ക്ക​യ​ച്ചു. 

ജൂലൈ ഒമ്പതിന്​ ചെക്യാടിൽ ഡോ​ക്ട​റു​ടെ വി​വാ​ഹ​ച്ച​ട​ങ്ങി​ൽ എം.​പി പ​ങ്കെ​ടു​ത്തി​രു​ന്നു. ഡോക്​ടർക്ക്​​ കഴിഞ്ഞദിവസം​ രോഗം സ്​ഥിരീകരിച്ചു​. 

തു​ട​ർ​ന്ന് ഇദ്ദേഹത്തി​​െൻറ വിവാഹ ചടങ്ങിൽ പ​ങ്കെടുത്തവരോടും ഇയാളോട്​ അടുത്തിടപഴകിയവരോടും ക്വാറ​ൈൻറനിൽ പോകാൻ കോഴിക്കോട്​ ജില്ല കലക്​ടർ ആവശ്യപ്പെടുകയായിരുന്നു. ഇതി​​െൻറ ഭാഗമായാണ് കെ. മുരളീധരൻ​ എം.പിയും കോവിഡ്​ പരിശോധന നടത്തിയത്​. 

Tags:    
News Summary - no covid for k muraleedaran mp - kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.