തിരുവനന്തപുരം: സെൻസസ് നടപടികളിൽ അപാകതയും അപകടവുമില്ലെന്നും ഇതുസംബന്ധിച് ച് അനാവശ്യഭീതി പടർത്താൻ ശ്രമിക്കരുതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സെൻസസും എ ൻ.പി.ആറും രണ്ടാണ്. വീടുകളുടെ വിവരസമാഹരണമാണ് സെൻസസിെൻറ ഒന്നാംഘട്ടത്തിൽ നടക്കു ക.
വ്യക്തിഗത വിവരശേഖരണം രണ്ടാമതും. സെൻസസിെൻറ കൂടെയല്ല എൻ.പി.ആറിെൻറ പ്രവർത്തനം നടക്കുന്നത്. മറ്റൊരു ഘട്ടത്തിൽ നിർദേശിച്ച എൻ.പി.ആർ നടപടികൾ കേരളത്തിൽ നടത്തില്ല. ഇത് കേന്ദ്രത്തെ അറിയിക്കുകയും ചെയ്തു. എൻ.പി.ആർ സംബന്ധിച്ച് കേരളത്തിൽ ആശങ്കക്ക് അടിസ്ഥാനമില്ലെങ്കിലും രാജ്യത്തിെൻറ പൊതുസ്ഥിതി അങ്ങനെയല്ലെന്നും നിയമസഭയിൽ മുഖ്യമന്ത്രി വ്യക്തമാക്കി.
അതേസമയം സെൻസസും എൻ.പി.ആറും ഒന്നിച്ച് നടത്തുമെന്ന ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിൽ സംശയങ്ങൾ ദൂരീകരിക്കുന്നതുവരെ സെൻസസ് നടപടികൾ നിർത്തിവെക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.