കോഴിക്കോട്: ഹയർസെക്കൻഡറി പരീക്ഷഫലം പ്രസിദ്ധീകരിച്ചത് സ്റ്റുഡൻറ് പൊലീസ് േകഡറ്റുകളായ വിദ്യാർഥികളുടെ ഗ്രേസ്മാർക്ക് ചേർക്കാതെ. കോഴിക്കോട്, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ 300ഒാളം വിദ്യാർഥികൾക്ക് ഹയർെസക്കൻഡറി ഡയറക്ടറേറ്റ് കമ്പ്യൂട്ടർ സെക്ഷെൻറ അശ്രദ്ധകാരണം ഗ്രേസ് മാർക്ക് നഷ്ടമായി.
പ്ലസ് വണ്ണിനും പ്ലസ് ടുവിനുമായി 60 മാർക്കാണ് ഗ്രേസ് മാർക്കായി ലഭിക്കേണ്ടത്. വിദ്യാർഥികൾ സ്കൂളുകൾ മുഖേന അപേക്ഷ സമർപ്പിച്ചെങ്കിലും ഹയർ സെക്കൻഡറി ഡയറക്ടറേറ്റിൽ ഇൗ പട്ടിക കമ്പ്യൂട്ടറിലെ വിവരശേഖരത്തിൽ അപ്ലോഡ് ചെയ്യാൻ വിട്ടുപോവുകയായിരുന്നു. ഗേസ് മാർക്ക് ലഭിക്കാത്തതിനാൽ പല വിദ്യാർഥികളും തോറ്റവരുടെ പട്ടികയിലായി. സമ്പൂർണ എ പ്ലസ് നഷ്ടമായവരുമുണ്ട്.
ഗ്രേസ് മാർക്ക് ചേർക്കാത്തതിനാൽ ഇടുക്കിയിലെ ഒരു ട്രൈബൽ സ്കൂളിലെ അഞ്ച് വിദ്യാർഥികൾ തോറ്റു. ഇവർക്ക് ഗ്രേസ് മാർക്ക് കിട്ടിയാൽ സ്കൂളിന് നൂറുമേനി വിജയം സ്വന്തമാകും. ഗ്രേസ് മാർക്കില്ലെന്നറിഞ്ഞതോടെ വിദ്യാർഥികളും രക്ഷിതാക്കളും സ്കൂൾ അധികൃതരും ആക്ഷേപവുമായെയത്തിയപ്പോഴാണ് ഹയർസെക്കൻഡറി ഡയറക്ടറേറ്റും വിവരമറിഞ്ഞത്. സാേങ്കതിക പിഴവ് സംഭവിച്ചതാെണന്നും ഗ്രേസ് മാർക്ക് ചേർത്ത് പരീക്ഷഫലം ശനിയാഴ്ച പുതുക്കുമെന്നും ഹയർ െസക്കൻഡറി പരീക്ഷ ബോർഡ് സെക്രട്ടറിയും പരീക്ഷ വിഭാഗം ജോയൻറ് ഡയറക്ടറുമായ കെ. ഇമ്പിച്ചിക്കോയ ‘മാധ്യമ’ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.