തൃശൂർ: കേന്ദ്രവിഹിതം പൂർണമായി ലഭിക്കാത്തതിനെ തുടർന്ന് സംസ്ഥാനത്ത് റേഷൻ മണ്ണെ ണ്ണ വിതരണം പാളി. കേന്ദ്രപൂളിൽ നിന്നും സംസ്ഥാനത്തിന് പ്രതിമാസം ലഭിക്കേണ്ടത് 4636 കിലോ ലിറ്റർ മണ്ണെണ്ണയാണ്. ഇതിൽ വലിയൊരു പങ്ക് ഇതുവരെ ലഭിക്കാത്തതിനാൽ വൈദ്യുതീകരിക്കാത്ത വീട്ടുകാരും പാചകത്തിന് മണ്ണെണ്ണ അടുപ്പ് ഉപയോഗിക്കുന്നവരും വലയുകയാണ്. ഇന്ത്യൻ ഒായിൽ കോർപറേഷൻ (െഎ.ഒ.സി), ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡ് (ബി.പി.സി.എൽ), ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ (എച്ച്.പി.സി) കമ്പനികളാണ് കേരളത്തിൽ റേഷൻ മണ്ണെണ്ണ മൊത്ത വ്യാപാരികൾക്ക് വിതരണം ചെയ്യുന്നത്.
എന്നാൽ ബി.പി.സി.എൽ കമ്പനിക്ക് ഡിസംബറിലെ മണ്ണെണ്ണ ഇതുവരെ അനുവദിച്ചിട്ടില്ല. െഎ.ഒ.സിക്ക് പകുതിയോളം മാത്രമാണ് ലഭിച്ചത്. എച്ച്.പി.സിക്ക് വിഹിതത്തിെൻറ പകുതിയിൽ താഴെയും. മൂന്ന് മാസത്തെ ആവശ്യത്തിനുള്ള മണ്ണെണ്ണയാണ് കേന്ദ്ര പെട്രോളിയം മന്ത്രാലയം റേഷൻ വിഹിതമായി മൂന്ന് കമ്പനികൾക്ക് വീതിച്ചു നൽകുന്നത്. എറണാകുളം ജില്ലയിലെ ഇരുമ്പനത്തെ മണ്ണെണ്ണ വിതരണ കേന്ദ്രത്തിൽ അന്വേഷിച്ചപ്പോൾ േക്വാട്ട തീർന്നുവെന്ന മറുപടിയാണ് ലഭിച്ചത്. പെട്രോളിയം മന്ത്രാലയം അനുവദിക്കാതെ നൽകാനാവില്ലെന്നാണ് അധികൃതരുടെ നിലപാട്. നേരത്തെ പ്രളയവുമായി ബന്ധപ്പെട്ട് കേന്ദ്രം മണ്ണെണ്ണ മുൻകൂർ നൽകിയിരുന്നു. മൂൻകൂറായി മണ്ണെണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട നടപടികളിൽ ബി.പി.സി.എല്ലിന് പിണഞ്ഞ സാേങ്കതിക പ്രശ്നമാണ് മണ്ണെണ്ണ ലഭിക്കാതിരിക്കാൻ കാരണമെന്നാണ് സിവിൽ സപ്ലൈസ് കൺേട്രാളർ ഒാഫിസിെൻറ വിശദീകരണം. ഇതുമായി ബന്ധപ്പെട്ട് ഡിസംബർ 21ന് തന്നെ കേന്ദ്രസർക്കാറിനും ബി.പി.സി.എല്ലിനും കത്തെഴുതിയിരുന്നു.
അതിനിടെ മണ്ണെണ്ണക്ഷാമം ഉണ്ടായതോടെ കൂടുതൽ വിലയിൽ കേന്ദ്രം നൽകിയത് വാങ്ങി വിതരണം ചെയ്യണമെന്ന കർശന നിർദേശം കഴിഞ്ഞ ദിവസം നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.