തിരുവനന്തപുരം: ഓൺലൈൻ വഴി മദ്യം ലഭ്യമാക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് എക്സൈസ് വകുപ്പ് മന്ത്രി ടി.പി. രാമക ൃഷ്ണൻ. മറിച്ചൊരു ഉത്തരവുണ്ടാവുന്നതുവരെ ഈ സാഹചര്യം തുടരും. സാഹചര്യമനുസരിച്ചാണ് അതു സംബന്ധിച്ച തീരുമാനം കൈക്കൊള്ളുകയെന്നും മന്ത്രി പറഞ്ഞു.
മദ്യത്തിന് ആസക്തിയുള്ളവർ അതിൽ നിന്ന് പിൻമാറുകയാണ് വേണ്ടത്. അതിനായി ഡീ അഡിക്ഷൻ സെൻററുകളടക്കം വർധിപ്പിക്കുകയും അതിെൻറ പ്രവർത്തനങ്ങൾ സജീവമാക്കുകയും ചെയ്യും. അനധികൃത, വ്യാജ മദ്യ വിൽപനയും മറ്റ് ലഹരി പദാർഥങ്ങളുടെ ഉപയോഗവും തടയുമെന്നും അദ്ദേഹം പറഞ്ഞു.
ബുധനാഴ്ചയാണ് ബീവറേജ് ഔട്ട്ലറ്റുകൾ അടച്ചുപൂട്ടിയത്. നിലവിൽ എവിടെയും മദ്യം ലഭിക്കാത്ത സ്ഥിതിവിശേഷമാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.