മലപ്പുറം ജില്ലയിൽ നിലവിൽ മാവോവാദി പ്രവർത്തനങ്ങളില്ല -ഡി.ജി.പി

മലപ്പുറം: മലപ്പുറം ജില്ലയിൽ നിലവിൽ മാവോവാദി പ്രവർത്തനങ്ങളില്ലെന്നും അവ നിയന്ത്രണവിധേയമാണെന്നും ഡി.ജി.പി അനിൽ കാന്ത്​. മാവോവാദി മേഖലകളിൽ പൊലീസിന്‍റെ പ്രവർത്തനങ്ങളും സാന്നിധ്യവും സജീവമായതിനാൽ നിലവിൽ ജില്ലയിൽ പ്രശ്നങ്ങളൊന്നുമില്ലെന്നാണ്​ വിലയിരുത്തലെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറത്ത്​ പൊലീസ്​ ഉദ്യോഗസ്ഥരുടെ യോഗത്തിനെത്തിയ ഡി.ജി.പി മാധ്യമങ്ങളോട്​ സംസാരിക്കുകയായിരുന്നു.

ഗുണ്ട​പ്രവർത്തനങ്ങൾ, ലഹരിവ്യാപനം, സ്വർണക്കടത്ത്​ തുടങ്ങിയവ തടയാൻ ജില്ലയിലെ പൊലീസ്​ ഉദ്യോഗസ്ഥരുടെ യോഗത്തിൽ ചർച്ച ചെയ്ത്​ പുതിയ പദ്ധതികൾ തയാറാക്കും. കരിപ്പൂർ വഴി സ്വർണക്കടത്ത്​ തടയുന്നതിൽ മലപ്പുറം ജില്ല പൊലീസ്​ മേധാവി സുജിത്ത്​ ദാസിന്‍റെ നേതൃത്വത്തി​െല പ്രവർത്തനം മികച്ചതാണെന്നും അദ്ദേഹത്തെ അഭിനന്ദിക്കുന്നതായും ഡി.ജി.പി പറഞ്ഞു. കരിപ്പൂരിൽ പൊലീസ്​ ചെയ്യുന്നപോലെ മറ്റു വിമാനത്താവളങ്ങളിലും പരിശോധനകൾ ശക്തമാക്കും.

വിഴിഞ്ഞത്തെ അക്രമങ്ങൾ പൊലീസ്​ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്​. ആക്രമണങ്ങളുടെ സി.സി ടി.വി ദൃശ്യങ്ങളും മറ്റു ശാസ്ത്രീയ തെളിവുകളും പൊലീസ്​ ശേഖരിച്ചുവരുകയാണ്​. പ്രതികളെ തിരിച്ചറിഞ്ഞാൽ എടുത്ത കേസുകളിൽ ഉടൻ അറസ്റ്റും ശക്തമായ നടപടികളും​ കൈക്കൊള്ളുമെന്നും ഡി.ജി.പി കൂട്ടി​ച്ചേർത്തു.

Tags:    
News Summary - No Maoist activities in Malappuram district at present - DGP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.