തൃശൂർ: തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സുരേഷ്ഗോപി എം.പി ബുധനാഴ്ച വൈകീട്ട് തൃശൂരിലെത്തും.
സുരേഷ്ഗോപിയെ എൻ.ഡി.എ പ്രവർത്തകർ മാത്രമല്ല കാത്തിരിക്കുന്നത്. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഫ്ലക്സ് ബോർഡുകൾ സ്ഥാപിക്കാൻ കരാറെടുത്ത തൊഴിലാളികളും കൂട്ടത്തിലുണ്ട്.
പ്രചാരണം നടത്തിയിട്ടും പണം കിട്ടാത്തത് നേരിൽ കണ്ട് അറിയിക്കാനാണ് തൊഴിലാളികളുടെ തീരുമാനം.
ബുധനാഴ്ചയോ, വ്യാഴാഴ്ചയോ നേരിൽ കാണുമെന്ന് തൊഴിലാളികൾ പറഞ്ഞു. ലോക്സഭ തെരഞ്ഞെടുപ്പിൽ ഫ്ലക്സ് അടക്കമുള്ള പ്രചാരണം നടത്തിയ വകയിൽ 30 ലക്ഷത്തോളം രൂപയാണ് കരാറുകാർക്ക് നൽകാനുള്ളത്.
ഒരുവർഷം കഴിഞ്ഞിട്ടും പണം കിട്ടാതിരുന്നപ്പോൾ ജില്ലയിലെ ബി.ജെ.പി നേതൃത്വവുമായി കരാറെടുത്ത തൊഴിലാളികൾ സമീപിച്ചിരുന്നു. ഉടൻ തരാമെന്ന് അറിയിച്ച് മടക്കി. പിന്നീട് ബന്ധപ്പെട്ടപ്പോഴൊക്കെയും ഒഴിഞ്ഞു മാറുകയായിരുന്നു.
ഇതോടെ തൊഴിലാളികൾ സുരേഷ്ഗോപിയുമായി അടുപ്പമുള്ള സിനിമ മേഖലയിലുള്ളവരെ ബന്ധപ്പെട്ട് വിവരമറിയിക്കുകയായിരുന്നു. വിഷയം സുരേഷ്ഗോപി അറിഞ്ഞതോടെ സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രനെ പരാതിയായി തന്നെ അറിയിക്കുകയായിരുന്നു.
സുരേന്ദ്രെൻറ സ്ഥാനാർഥിത്വം ദേശീയ നേതൃത്വത്തിെൻറ നിർദേശപ്രകാരമായിരുന്നതിനാൽ െചലവ് മുഴുവൻ ദേശീയ നേതൃത്വം നേരിട്ടായിരുന്നു. ഇതിനായി സംഘം നേതാവിനെയും ബി.ജെ.പി ജില്ല നേതാവിെൻറ ചുമതലയിലുമായിരുന്നു കണക്കുകൾ ശ്രദ്ധിച്ചിരുന്നത്.
പാർട്ടി െചലവിട്ട പണം കൂടാതെ സുരേഷ്ഗോപി നേരിട്ടും പണം െചലവഴിച്ചു, വിവിധയാളുകൾ സംഭാവനയിനത്തിൽ നൽകിയ തുകയാവട്ടെ ഇവിടെ തന്നെ നൽകിയും ബാക്കിവന്ന തുക ക്ഷേത്രങ്ങളിലേക്കും കൈമാറിയാണ് സുരേഷ്ഗോപി തൃശൂരിൽനിന്ന് മടങ്ങിയിരുന്നത്. എന്നാൽ, സുരേഷ്ഗോപി തൃശൂരിൽനിന്ന് മടങ്ങി വ്യാഴാഴ്ച വൈകീട്ട് ശക്തൻ തമ്പുരാൻ പ്രതിമയിൽ ഹാരാർപ്പണത്തിന് ശേഷം റോഡ് ഷോയോടെ പ്രചരണത്തിന് തുടക്കമാകും.
തൃശൂർ: രാജ്യത്തെ മുന്നോട്ടുനടത്തേണ്ട യുവാക്കൾ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ ഉത്സവമായ തെരഞ്ഞെടുപ്പിൽ സമ്മതിദാനാവകാശം വിനിയോഗിക്കണമെന്ന് മുൻ സംസ്ഥാന അഡീഷനൽ ചീഫ് ഇലക്ടറൽ ഓഫിസർ സാബു പോൾ സെബാസ്റ്റ്യൻ. തൃശൂർ ഫീൽഡ് ഔട്ട് റീച്ച് ബ്യൂറോയും വിമല കോളജിലെ സൈക്കോളജി വിഭാഗവും ചേർന്ന് സംഘടിപ്പിച്ച സ്വീപ് വോട്ടർ ബോധവത്കരണ വെബിനാറിൽ സംസാരിക്കുകയായിരുന്നു.
തെരഞ്ഞെടുപ്പ് കമീഷൻ നടത്തിയ സർവേയിൽ നഗര മേഖലകളിൽ വോട്ടർമാരുടെ ഇടയിൽ വിമുഖത ഉള്ളതായി കണ്ടെത്തി. ഇത് മാറ്റാനാണ് സ്വീപ് പോലുള്ള പരിപാടികൾ നടത്തുന്നത്. ലോകത്ത് ചരിത്ര മാറ്റങ്ങളുടെ പിന്നിൽ യുവജനങ്ങളുടെ പങ്ക് പ്രസക്തമാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ റീജനൽ ഔട്ട് റീച്ച് ബ്യൂറോ ജോയൻറ് ഡയറക്ടർ ഡോ. നീതു സോന പറഞ്ഞു.
വിമല കോളജ് സൈക്കോളജി വകുപ്പ് മേധാവി ഡോ. സിേൻറാ പി. ആേൻറാ സ്വാഗതം പറഞ്ഞു. പങ്കെടുത്ത 70 വിദ്യാർഥികൾക്കും ഇ-സർട്ടിഫിക്കറ്റുകൾ നൽകി.
തൃശൂർ: ജില്ലയിൽ അനധികൃതമായി സ്ഥാപിച്ച പ്രചാരണ സാമഗ്രികൾ നീക്കാനുള്ള ആൻറി ഡിഫേസ്മെൻറ് സ്ക്വാഡിൻറ് പ്രവർത്തനം ഊർജിതം.
തിങ്കളാഴ്ച വരെ 13 നിയോജക മണ്ഡലങ്ങളിൽനിന്നായി നീക്കിയത് 3,62,151 അധികൃത പ്രചാരണ സാമഗ്രികൾ. 1095 ചുവരെഴുത്തുകളും 3,17,594 പോസ്റ്ററുകളും, 8905 ഫ്ലക്സ് ബോർഡുകളും, 34,593 കൊടികളുമാണ് ഇതുവരെ നീക്കിയത്. ഏറ്റവും കൂടുതൽ പ്രചാരണ സാമഗ്രികൾ നീക്കിയത് ചേലക്കര നിയോജകമണ്ഡലത്തിൽനിന്നാണ് -4138 എണ്ണം. കുന്നംകുളം -3867, ഗുരുവായൂർ -1489, മണലൂർ -3612, വടക്കാഞ്ചേരി -2688, ഒല്ലൂർ -3297, തൃശൂർ -2071, നാട്ടിക -1932, കയ്പമംഗലം -1556, ഇരിങ്ങാലക്കുട -2692, പുതുക്കാട് -2221, ചാലക്കുടി -3103, കൊടുങ്ങല്ലൂർ -2418 എന്നിങ്ങനെയാണ് പ്രചാരണ സാമഗ്രികൾ നീക്കം ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.