സംസ്​ഥാനത്ത്​ ഇനി ടി.പി.ആർ ഇല്ല, ഡബ്ല്യു.​െഎ.പി.ആർ മാത്രം; കാരണം വിശദീകരിച്ച്​ അധികൃതർ

തിരുവനന്തപുരം: സംസ്ഥാനത്ത് കോവി‍ഡ്​ സ്ഥിരീകരണ നിരക്ക് അഥവ ടി.പി.ആർ പ്രസിദ്ധീകരിക്കുന്നത് സർക്കാർ നിർത്തി. ടി.പി.ആറിനുപകരം പ്രതിവാര ഇൻഫെക്​ഷൻ പോപുലേഷൻ റേഷ്യോ അഥവ ഡബ്ല്യു.​െഎ.പി.ആർ ആകും ഇനി ഉണ്ടാകുക.

ഒരു ഡോസ് വാക്സിനെങ്കിലും സ്വീകരിച്ചവർ 80.17 ശതമാനമായതോടെയാണ് ഈ നടപടിയെന്നാണ്​ ഒൗദ്യോഗിക വിശദീകരണം. ഒരു ദിവസം പരിശോധിക്കുന്ന രോ​ഗികളിൽ എത്രപേർക്ക് രോ​ഗം എന്ന്​ കണക്കാക്കുന്നതാണ് ടി.പി.ആർ.

കോവിഡ് വ്യാപനം തീവ്രമാണോ, കേരളം അടയ്​ക്കണോ എന്നൊക്കെ തീരുമാനിച്ചിരുന്നത് ടി.പി.ആർ അടിസ്ഥാനത്തിലായിരുന്നു. ഇതാണ് സർക്കാർ അവസാനിപ്പിച്ചത്.

ബുധനാഴ്​ചത്തെ കോവിഡ് കണക്കിൽ ഡബ്ല്യു.​െഎ.പി.ആർ മാത്രമാ‌ണുള്ളത്. ടി.പി.ആർ അടിസ്ഥാനമാക്കിയുള്ള അടച്ചിടൽ ശാസ്ത്രീയമല്ലെന്ന വാദങ്ങൾക്കിടെയാണ് സർക്കാർ നീക്കം.

ഒരു വാർഡിലെ ആകെ ജനസംഖ്യയിൽ എത്രപേർ രോ​ഗികളാകുന്നെന്ന്​ കണക്കാക്കുന്ന ഡബ്ല്യു.​െഎ.പി.ആർ ആകും ഇനി വ്യാപനത്തോതും മറ്റു​ നിയന്ത്രണങ്ങളും തീരുമാനിക്കുന്നതി​െൻറ അടിസ്ഥാനം.

സെപ്റ്റംബർ 15 വരെ വാക്സിനെടുക്കേണ്ട ജനസംഖ്യയുടെ 80.17ശതമാനം പേർ ഒരു ഡോസ് വാക്സിനും 32.17 ശതമാനം പേർ രണ്ടു ഡോസും സ്വീകരിച്ചിട്ടുണ്ട്. ഇതാണ് പുതിയ തീരുമാനത്തിലേക്കെത്താൻ കാരണമത്രെ.

കൂടുതൽ ഇളവുകളും കേരളം ആലോചിക്കുന്നുണ്ട്. അടച്ചിട്ട കൂടുതൽ മേഖലകൾ തുറക്കുന്നതും ഇളവുകളും ശനിയാഴ്ച അവലോകന യോ​ഗം തീരുമാനിക്കും.

സർക്കാർ വാർത്തക്കുറിപ്പിൽ ടി.പി.ആർ ഇല്ലെങ്കിലും കണ്ടെത്താൻ എളുപ്പമാണ്. ആകെ രോഗബാധിതരുടെ എണ്ണത്തെ 100 കൊണ്ട്​ ഗുണിച്ച ശേഷം ആകെ പരിശോധിച്ചവരുടെ എണ്ണം കൊണ്ട്​ ഭാഗിച്ചാൽ ടി.പി.ആർ കണക്കാക്കാനാകും.

Tags:    
News Summary - No more TPR in the state, only WIPR; The authorities explained the reason

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.