കോഴിക്കോട്: യാത്രചെയ്യാൻ ആളില്ലാതെ വന്നതോടെ കോഴിക്കോട്-ബംഗളൂരു റൂട്ടിലോടുന്ന 'നവകേരള' ബസിന്റെ യാത്രമുടങ്ങി. രണ്ടുദിവസമായി ഒരാൾ പോലും ടിക്കറ്റെടുക്കാത്തതിനാൽ ബുധനാഴ്ചയും വ്യാഴാഴ്ചയും സർവീസ് നടത്താനായില്ല.
മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും നവകേരള സദസിനായി ഉപയോഗിച്ചിരുന്ന ഗരുഡ പ്രീമിയം ബസാണ് ചില മാറ്റങ്ങൾ വരുത്തി കഴിഞ്ഞ മെയ് അഞ്ചു മുതൽ കോഴിക്കോട്-ബംഗളൂരു റൂട്ടിൽ സർവീസ് ആരംഭിച്ചത്.
26 പുഷ്ബാക്ക് സീറ്റുകളോടെ അത്യാധുനികമായി സജീകരിച്ച ബസിന് തുടക്കത്തിൽ വലിയ ഡിമാൻഡ് ആയിരുന്നെങ്കിലും ഉയർന്ന നിരക്ക് പിന്നീട് വിനയായി. ബംഗളൂരുവിലേക്കുള്ള സ്ഥിരം യാത്രക്കാർ മറ്റു സംവിധാനങ്ങളെ ആശ്രയിക്കാൻ തുടങ്ങിയതോടെയാണ് ആളില്ലാത്ത അവസ്ഥയിലെത്തിയത്.
ഈ തിങ്കളാഴ്ച 55000 രൂപയും ചൊവ്വാഴ്ച 14000 രൂപയുമായിരുന്നു ബസിന്റെ വരുമാനം. ബുധനും വ്യാഴവും ബുക്കിങ്ങൊന്നുമില്ലാത്തതിനാൽ സർവീസ് നിർത്തേണ്ടി വന്നു. അതേ സമയം, വെള്ളിയാഴ്ച ബുക്കിങ് ഉള്ളതിനാൽ സർവീസ് നടത്തുമെന്നാണ് കെ.എസ്.ആർ.ടി.സി അധികൃതർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.