നടിയെ ആക്രമിച്ച കേസിൽ പ്രതിയായ നടൻ ദിലീപിനൊപ്പം സെൽഫിയെടുത്തതിൽ ദുഃഖമില്ലെന്ന് കോൺഗ്രസിന്റെ രാജ്യസഭാ സ്ഥാനാർഥി ജെബി മേത്തർ. ആലുവ നഗരസഭയുടെ ചടങ്ങിൽ അതിഥിയായി വന്നപ്പോഴാണ് സെൽഫിയെടുത്തത്. താൻ മാത്രമല്ല, അവിടെയുണ്ടായിരുന്ന പലരും സെൽഫിയെടുത്തിട്ടുണ്ട്. തന്റെ സെൽഫി മാത്രമാണ് വൈറലായത്. നടിക്ക് വേണ്ടി പി.ടി തോമസിനൊപ്പം പൊതുപരിപാടിയിൽ പങ്കെടുത്തയാളാണ് താനെന്നും ജെബി പറഞ്ഞു.
ആർക്കും ലഭിക്കാത്ത ഭാഗ്യം തനിക്ക് ലഭിച്ചു. അതിൽ അസഹിഷ്ണുത വേണ്ടതില്ലെന്നും കെ.വി തോമസിന് മറുപടിയായി ജെബി പറഞ്ഞു. വിമർശനങ്ങൾ ആർക്കും ഉന്നയിക്കാം. അന്തിമ തീരുമാനം നേതൃത്വത്തിന്റെതാണ്. തനിക്കെതിരായ വിമർശനങ്ങളിൽ പരാതിയില്ല. പൊതുരംഗത്ത് നിൽക്കുമ്പോൾ വിമർശനങ്ങൾ ഉണ്ടാവുമെന്നും ജെബി പറഞ്ഞു.
ജെബി മേത്തർ രാജ്യസഭാ സ്ഥാനാർഥിയായി പ്രഖ്യാപിക്കപ്പെട്ടതിന് പിന്നാലെ ഇടതുപക്ഷം ദിലീപിനൊപ്പമുള്ള സെൽഫി വിവാദമാക്കിയിരുന്നു. ഇതിന് മറുപടിയായാണ് ജെബിയുടെ പ്രതികരണം.
സ്ഥാനാർത്ഥിത്വത്തിന് പിന്നാലെ കെ.വി തോമസിന്റെ മകൻ പ്രതികരണവുമായി രംഗത്തുവന്നിരുന്നു. ജെബി ഇത്രയും വലിയ സ്ഥാനങ്ങൾ താങ്ങുമോ എന്നാണ് കെ.വി തോമസിന്റെ മകൻ ഫേസ്ബുക്കിലൂടെ പരിഹസിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.