തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർക്ക് ഡിസംബറിൽ രണ്ട് ശമ്പളമുണ്ടാകിെല്ലന്ന് ഉറപ്പായി. ക്രിസ്മസ് ശമ്പളം കഴിഞ്ഞ വർഷവും ജനുവരിയിലാണ് നൽകിയതെന്ന് ധനമന്ത്രി േതാമസ് െഎസക് പറഞ്ഞു. ക്രിസ്മസ് ശമ്പളം ആവശ്യമുള്ളവർക്ക് നേരത്തേ നൽകണോ എന്നത് സംബന്ധിച്ച് അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. ട്രഷറിയിൽ സാമ്പത്തിക നിയന്ത്രണമുണ്ട്. പി.എഫ്, സേവിങ്സ് അക്കൗണ്ടുകളിൽ നിന്നുള്ള പിൻവലിക്കൽ എന്നിവക്ക് നിയന്ത്രണം ഉണ്ടാകില്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നുള്ള വ്യക്തിഗത ആനുകൂല്യങ്ങൾക്കും തടസ്സമില്ല.
എന്നാൽ, മറ്റ് പദ്ധതി ചെലവുകളുടെ മേൽ നിയന്ത്രണമുണ്ട്. ബജറ്റ് തയാറാക്കുേമ്പാൾ ജി.എസ്.ടിയുടെ പശ്ചാത്തലത്തിൽ നികുതി വരുമാനത്തിൽ 20 ശതമാനം വർധനയാണ് പ്രതീക്ഷിച്ചത്. പക്ഷേ, ശരാശരി വർധന 12 ശതമാനത്തിലാണ്. പെട്രോൾ നികുതി 10 ശതമാനമേ വർധിക്കുന്നുള്ളൂ. ഇത് ആശങ്ക സൃഷ്ടിക്കുന്നതും സംസ്ഥാനത്ത് സാമ്പത്തിക മുരടിപ്പുണ്ടെന്നതിെൻറ സൂചനയുമാണ്. റിയൽ എസ്റ്റേറ്റ് മേഖലയിലെ മുരടിപ്പ് സ്റ്റാമ്പ് ഡ്യൂട്ടി വരുമാനം കുറച്ചു. ഇത്തരം ഘട്ടങ്ങളിൽ ട്രഷറി വഴി വായ്പയെടുക്കാറാണ് പതിവ്. എന്നാൽ ട്രഷറി വഴി വായ്പയെടുത്താൽ അനുവദിച്ച തുകയിൽ കുറവ് വരുത്തുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചിട്ടുണ്ട്. വരുമാനത്തിനനുസരിച്ച് ചെലവ് കുറക്കുകയല്ലാതെ മറ്റ് മാർഗമില്ല. കഴിഞ്ഞ ഒാണത്തിനു തന്നെ ഡിസംബർ വരെയുള്ള വായ്പ എടുത്തു.
സാധാരണ ഗതിയിൽ മാസാദ്യം കേന്ദ്രത്തിൽനിന്നുള്ള സഹായം ലഭിക്കാറുണ്ട്. കേന്ദ്രസർക്കാർ ഒന്നാം തീയതി തന്നിരുന്ന സഹായം 15നേ തരൂ എന്ന് ഏകപക്ഷീയമായി തീരുമാനമെടുത്തു. ഇക്കാരണങ്ങൾ കൊണ്ടാണ് നിയന്ത്രണം ഏർപ്പെടുത്തേണ്ടിവന്നത്. വിദ്യാഭ്യാസ, ആരോഗ്യ വകുപ്പിലടക്കമുള്ള തസ്തിക സൃഷ്ടിക്കൽ വലിയ ചെലവ് സൃഷ്ടിച്ചിട്ടുണ്ട്. ആവശ്യമുള്ള അധ്യാപക തസ്തികയുടെ പകുതിയേ ഇപ്പോഴും കൊടുത്തിട്ടുള്ളൂ. സ്കൂളുകൾ അനുവദിച്ചതിലൂടെ മാനേജ്മെൻറുകൾക്ക് പൈസ വാങ്ങാനുള്ള സൗകര്യമാണ് കഴിഞ്ഞ സർക്കാർ ഒരുക്കിക്കൊടുത്തത്. കെ.എസ്.ആർ.ടി.സിയിൽ വരുമാനമില്ലാത്ത റൂട്ടുകൾ വെട്ടിക്കുറക്കണം. കെ.എസ്.ആർ.ടി.സിയിലെ മൊത്തം പുനഃസംഘടനയുടെ ഭാഗമായാണ് വരുമാനം വർധിപ്പിക്കാൻ പുതിയ ബസ് വാങ്ങുന്നതെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.