കോട്ടയം: ഒന്ന് മുതല്‍ ഒമ്പത് വരെ ക്ലാസുകളില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ അശാസ്ത്രീയ വാര്‍ഷിക പരീക്ഷ സമയക്രമം വിദ്യാഭ്യാസ വകുപ്പ് പുനഃപരിശോധിക്കണമെന്ന് കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷന് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. റമദാന് വ്രതം എടുത്ത് ശക്തമായ ചൂടുണ്ടാകുന്ന മാര്‍ച്ചിൽ നട്ടുച്ചക്ക് പരീക്ഷക്ക് എത്തുകയെന്നതും വെള്ളിയാഴ്ച പോലുള്ള ദിനങ്ങളില്‍ വൈകീട്ട് അഞ്ചുവരെ പരീക്ഷ നടത്തുന്നതും നോമ്പനുഷ്ഠിക്കുന്ന വിദ്യാർഥികളെയും അധ്യാപകരെയും പ്രയാസത്തിലാക്കും.
സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളില്‍ യൂനിഫോമിന് തുക വിതരണം ചെയ്യുന്നതിന് വിദ്യാർഥികള്‍ ബാങ്ക് അക്കൗണ്ട് തുടങ്ങണമെന്ന നിര്‍ദേശം പിന്‍വലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. വാര്‍ഷിക പരീക്ഷകളും മറ്റും അടുത്തെത്തിയ സന്ദര്‍ഭത്തില്‍ കുട്ടികളുടെ എണ്ണം കൂടുതലുള്ള വിദ്യാലയങ്ങളില്‍ മുഴുവന്‍ കുട്ടികളുടെയും ബാങ്ക് അക്കൗണ്ട് ശേഖരിച്ച് അത് സമര്‍പ്പിക്കാന്‍ ഏറെ പ്രയാസകരമാണ്. ഈ വര്‍ഷംകൂടി സ്കൂള്‍ ഓഫിസ് വഴി ഫണ്ട് വിതരണം ചെയ്യുന്ന സംവിധാനം അനുവദിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് ടി.പി. അബ്ദുല്‍ ഹഖ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം.എ. ലത്തീഫ്, ട്രഷറര്‍ മാഹിന്‍ ബാഖവി, എം.ടി. സൈനുല്‍ ആബിദീന്‍, എ.പി. ബഷീര്‍, എം.എ. റഷീദ്, എം.എ. സാദിഖ്, എം.പി. അബ്ദുസ്സലാം, നൗഷാദ് കോപ്പിലാന്‍, മുഹമ്മദലി മിഷ്കാത്തി, സി.എച്ച്. ഫാറൂഖ്, ടി.പി. അബ്ദുല്‍ റഹീം, ഒ.എം. യഹ്യ ഖാന്, നൂറുല്‍ അമീന്, മന്‍സൂര്‍ മാടമ്പാട്ട്, ടി.സി. അബ്ദുല്‍ ലത്തീഫ്, കെ.വി. റംല, പി.പി. നസീമ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.