റഷ്യയിൽ കൊല്ലപ്പെട്ട സന്ദീപ് ചന്ദ്രന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ നോര്‍ക്ക നടപടി തുടങ്ങി

തിരുവനന്തപുരം: റഷ്യന്‍ സൈന്യത്തിനൊപ്പം യുദ്ധം ചെയ്യവേ യുക്രെയ്​നിലെ ഡോണെസ്‌ക്കില്‍ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട തൃശൂര്‍ മുകുന്ദപുരം നായരങ്ങാടി കാഞ്ഞില്‍ വീട്ടില്‍ സന്ദീപ് ചന്ദ്രന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ ഇന്ത്യന്‍ എംബസിയുടെ സഹായം തേടിയതായി നോര്‍ക്ക സി.ഇ.ഒ അജിത് കോളശ്ശേരി അറിയിച്ചു.

സന്ദീപിന്റെ മരണം റഷ്യന്‍ അധികൃതര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. നിലവില്‍ റഷ്യയിലെ റസ്‌തോഫിലാണ് സന്ദീപിന്റെ മൃതദേഹമുള്ളതായി ഇന്ത്യന്‍ എംബസി അറിയിച്ചത്. മൃതദേഹം വേഗം നാട്ടിലെത്തിക്കാൻ റഷ്യന്‍ അധികൃതരുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ എംബസി പ്രവര്‍ത്തിച്ചുവരികയാണ്.

റഷ്യന്‍ സൈന്യത്തിനൊപ്പം പ്രവര്‍ത്തിച്ചുവരുന്ന തൃശൂര്‍ കൊടകര കനകമല കാട്ടുകലക്കല്‍ വീട്ടില്‍ സന്തോഷ് കാട്ടുങ്ങല്‍ ഷണ്‍മുഖന്‍ (40), കൊല്ലം മേയന്നൂര്‍ കണ്ണംകര പുത്തന്‍വീട്ടില്‍ സിബി സൂസമ്മ ബാബു (27), എറണാകുളം കുറമ്പാശേരി റെനിന്‍ പുന്നയ്ക്കല്‍ തോമസ് (43) എന്നിവരെ മടക്കിയെത്തിക്കാനും ഇന്ത്യന്‍ എംബസിയുടെ സഹായം തേടിയതായി അജിത് കോളശ്ശേരി പറഞ്ഞു. 

ക​ല്ലൂ​ര്‍ നാ​യ​ര​ങ്ങാ​ടി കാ​ങ്കി​ല്‍ ച​ന്ദ്ര​ന്റെ​യും വ​ത്സ​ല​യു​ടെ​യും മ​ക​ന്‍ സ​ന്ദീ​പ് (36) യു​ക്രെ​യ്ൻ ഷെ​ല്ലാ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​താ​യി റ​ഷ്യ​യി​ലു​ള്ള മ​ല​യാ​ളി​യു​ടെ ശ​ബ്ദ​സ​ന്ദേ​ശം വാ​ട്സ്ആ​പ്പി​ലൂ​ടെ പ്ര​ച​രി​ച്ചി​രു​ന്നു. താ​ൻ റ​ഷ്യ​ന്‍ സേ​ന​യു​ടെ ഭാ​ഗ​മാ​ണെ​ന്നും സൈ​നി​ക ക്യാ​മ്പി​ലെ കാ​ന്റീ​നി​ലാ​ണ് ജോ​ലി​യെ​ന്നും സ​ന്ദീ​പ് വീ​ട്ടു​കാ​രെ അ​റി​യി​ച്ചി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് സ​ന്ദീ​പ് ഉ​ൾ​പ്പെ​ടെ 12 അം​ഗ റ​ഷ്യ​ന്‍ സേ​ന​യി​ലെ പ​ട്രോ​ളി​ങ് സം​ഘം ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്. തു​ട​ർ​ന്ന് ദി​വ​സ​ങ്ങ​ളാ​യി സ​ന്ദീ​പി​നെ​ക്കു​റി​ച്ച് വി​വ​ര​മൊ​ന്നു​മി​ല്ലാ​യി​രു​ന്നു. വീ​ട്ടു​കാ​ർ എം​ബ​സി​ക്കും കേ​ന്ദ്ര​മ​ന്ത്രി​മാ​ര്‍ക്കും പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഞാ​യ​റാ​ഴ്ച പ്ര​ധാ​ന​മ​ന്ത്രി​ക്കും പ​രാ​തി ന​ല്‍കി. തു​ട​ർ​ന്നാ​ണ് എം​ബ​സി അ​ധി​കൃ​ത​രു​ടെ മ​റു​പ​ടി​യെ​ത്തി​യ​ത്.

Tags:    
News Summary - NORCA has started steps to bring the body of Sandeep Chandran, who was killed in Russia, home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.