നോർക്ക ഡയറക്ടേഴ്സ് സ്കോളർഷിപ്പ് 20 ലക്ഷം രൂപയുടെ ഭരണാനുമതി

തിരുവനന്തപുരം: നോർക്ക ഡയറക്ടേഴ്സ് സ്കോളർഷിപ്പിന് ഭരണാനുമതി. സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചക്ക് ഗണ്യമായ സംഭാവന നൽകിയ പ്രവാസി സമൂഹത്തോടുള്ള പ്രതിബദ്ധതയുടെ ഭാഗമായി, നിർദ്ധനരായ പ്രവാസികളുടെ കുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസത്തിനാവശ്യമായ സാമ്പത്തിക സഹായം നൽകുന്നതിനായി വിദേശ മലയാളികളായ നോർക്ക റൂട്ട്സ് ഡയറക്ടർമാരും നോർക്ക വകുപ്പും ചേർന്ന് രൂപീകരിച്ചിട്ടുള്ള പദ്ധതിയാണ് നോർക്ക റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളർഷിപ്പ് പദ്ധതി.

നോർക്ക റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളർഷിപ്പ് പദ്ധതിക്ക് 2023-24 സാമ്പത്തിക വർഷത്തിലെ ബഡ്ജറ്റിൽ 20 ലക്ഷം രൂപ വകയിരുത്തിരുന്നു. നടപ്പു സാമ്പത്തിക വർഷത്തിൽ ഈ പദ്ധതിക്ക് ഭരണാനുമതി ലഭിക്കുന്നതിനായി നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടിവ് ഓഫീസർ വിശദമായ ശിപാർശ സർക്കാരിൽ സമർപ്പിച്ചു. വകുപ്പുതല വർക്കിംഗ് ഗ്രൂപ്പ് യോഗം ഇക്കാര്യം പരിഗണിച്ചു. ഭരണാനുമതി നൽകി ഉത്തരവായി.  

Tags:    
News Summary - NORKA Directors Scholarship Administrative sanction of Rs.20 lakhs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.