തിരിച്ചു പോകാൻ രജിസ്​റ്റർ ചെയ്​തിട്ടും ടിക്കറ്റ്​ ലഭിക്കാത്തവർ ബന്ധപ്പെടണമെന്ന് കേരള ഹൗസ്

ന്യൂഡൽഹി: കേരളത്തിലേക്ക് തിരിച്ചു പോകാൻ നോർക്കയിൽ രജിസ്​റ്റർ ചെയ്​തിട്ടും ട്രെയിൻ ടിക്കറ്റ്​ ലഭിക്കാത്തവർ ഉടൻ ബന്ധപ്പെടണമെന്ന്​ കേരള ഹൗസ്​ റസിഡൻറ്​ കമീഷനർ. കേരളത്തിലേക്കുള്ള ട്രെയിനിനായി നോർക്കയിൽ രജിസ്​റ്റർ ചെയ്​ത വിദ്യാർഥികളും ഒറ്റപ്പെട്ടുപോയവരുമാണ്​ മെസേജ്​ അ​യക്കേണ്ടത്​.

< Norka ID > < Name> < student or not> എന്നീ മാതൃകയിൽ വിവരങ്ങൾ ശനിയാഴ്​ച രാവിലെ എട്ടുമണിക്ക്​ മുമ്പായി 7289940944, 8800748647 ഇവയിൽ ഏതെങ്കിലും നമ്പറിലേക്ക്​ മെസേജ്​ അയക്കണമെന്ന്​ അധികൃതർ അറിയിച്ചു. 

ലോക്ഡൗണിൽ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ കുടുങ്ങിയ മലയാളി വിദ്യാർഥികളെ തിരിച്ചെത്തിക്കാൻ സംസ്ഥാന സർക്കാർ നടപടിയെടുക്കുന്നില്ലെന്ന് വിദ്യാർഥികൾ ആരോപിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ച് മേയ് 17ന് ഡൽഹിയിൽനിന്ന് കേരളത്തിലേക്ക് കാൽനടയായി സഞ്ചരിക്കുമെന്നും വിദ്യാർഥികൾ പ്രഖ്യാപിച്ചിരുന്നു. ഇതിനിടെയാണ് നോർക്കയിൽ രജിസ്​റ്റർ ചെയ്​തിട്ടും ട്രെയിൻ ടിക്കറ്റ്​ ലഭിക്കാത്ത വിദ്യാർഥികളും ഒറ്റപ്പെട്ടുപോയവരും ബന്ധപ്പെടണമെന്ന് കേരള ഹൗസ് അറിയിച്ചിരിക്കുന്നത്. 

Tags:    
News Summary - Norka Registered Students Send SMS For Train Ticket -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.