നോർക്കയിൽ രജിസ്റ്റർ ചെയ്തത് മൂന്നര ലക്ഷം പ്രവാസികൾ

തിരുവനന്തപുരം: പ്രവാസികളെ തിരികെയെത്തിക്കുന്നതിന്‍റെ ഭാഗമായി നോർക്ക വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തത് 3,53,468 പ്രവ ാസി മലയാളികൾ. 201 രാജ്യങ്ങളിൽ നിന്നുള്ള ആളുകൾ രജിസ്റ്റർ ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്തസമ്മേളനത്തി ൽ പറഞ്ഞു.

ഏറ്റവും കൂടുതല്‍ പേര്‍ രജിസ്റ്റര്‍ ചെയ്തത് യു.എ.ഇയില്‍ നിന്നാണ് -1,53,660 പേര്‍. സൗദി അറേബ്യയില്‍ നിന്ന് 47,268 പേരും രജിസ്റ്റര്‍ ചെയ്തു. മടങ്ങിവരുന്നതിനായി രജിസ്റ്റര്‍ ചെയ്തവരിലേറെയും ഗള്‍ഫ് നാടുകളില്‍ നിന്നാണ്.

യു.കെയില്‍ നിന്ന് 2112 പേരും അമേരിക്കയില്‍ നിന്ന് 1895 പേരും ഉക്രൈയിനില്‍നിന്ന് 1764 പേരും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവരിൽ മുൻഗണനയനുസരിച്ച് തയാറാക്കുന്ന പട്ടിക കേന്ദ്ര സർക്കാറിനും അതത് രാജ്യങ്ങളിലെ എംബസിക്കും നൽകും. ഈ മുൻഗണന പ്രകാരമാണ് പ്രവാസികളെ കൊണ്ടുവരിക.

ഇതരസംസ്ഥാന പ്രവാസികള്‍ക്കായി ഇന്നലെ ആരംഭിച്ച നോര്‍ക്ക രജിസ്‌ട്രേഷന്‍ സംവിധാനത്തില്‍ ഇന്നുവരെ രജിസ്റ്റര്‍ ചെയ്തത് 94,483 പേരാണ്. കര്‍ണാടകയില്‍നിന്ന് 30,576, തമിഴ്‌നാട് 29,181, മഹാരാഷ്ട്ര 13,113 എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് കൂടുതല്‍ പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

Tags:    
News Summary - norka registration -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.