തിരുവനന്തപുരം: ജനവാസ മേഖലകൾ ഒഴിവാക്കിയും വനമേഖലയിൽ മാത്രം നിജപ്പെടുത്തിയും പരിസ്ഥിതി ദുർബല പ്രദേശം (ഇ.എസ്.എ ) വിജ്ഞാപനം ചെയ്യുന്നതിന് ഭേദഗതി നിർദേശങ്ങൾ ഉൾപ്പെടുത്തി കേരളം അന്തിമ റിപ്പോർട്ട് സമർപ്പിക്കും. സംസ്ഥാനത്തിന്റെ കരട് നിർദേശങ്ങൾ കേന്ദ്ര വിദഗ്ധ സമിതിയുടെ പരിഗണനക്കായി നേരത്തേ സമർപ്പിച്ചിട്ടുണ്ട്. അവസാന നടപടിക്രമത്തിന്റെ ഭാഗമായി ഈ രേഖകൾ എല്ലാ പഞ്ചായത്തുകളിലും കൈമാറുന്നതിനു കഴിഞ്ഞ മാർച്ചിൽ പഞ്ചായത്ത് വകുപ്പിന് നൽകിയിരുന്നു. കരട് നിർദേശം കാലാവസ്ഥ ഡയറക്ടറേറ്റിന്റെ വെബ്സൈറ്റിലും പ്രസിദ്ധീകരിച്ചു. തുടർന്ന് എല്ലാ പഞ്ചായത്തും ഭേദഗതികൾ നിർദേശിച്ചു. അതു പരിശോധിച്ച് തിരുത്തൽ വരുത്തിയ രേഖകളാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് കൈമാറുകയെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് വാർത്തക്കുറിപ്പിൽ അറിയിച്ചു.
ഇ.എസ്.എ, ഇ.എസ്.ഇസെഡ് എന്നിവയിൽ തെറ്റിദ്ധാരണ നിലനിൽക്കുന്നുണ്ട്. പശ്ചിമഘട്ട പ്രദേശങ്ങളിലെ പരിസ്ഥിതി സംരക്ഷണാർഥം കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ ശിപാർശപ്രകാരമാണ് സംസ്ഥാനത്തിന്റെ പരിസ്ഥിതിദുർബല പ്രദേശം (ഇക്കോളജിക്കലി സെൻസിറ്റിവ് ഏരിയ) കണക്കാക്കിയിരിക്കുന്നത്. 131 വില്ലേജിലായി 9993.7 ചതുരശ്ര കിലോമീറ്റർ ആണ് നിലവിൽ കേരളത്തിന്റെ ഇ.എസ്.എ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.