തിരുവനന്തപുരം : നോർക്കയുടെ അസിസ്റ്റഡ് ആൻഡ് മൊബിലൈസ്ഡ് എംപ്ലോയ് മെന്റ് പദ്ധതിക്ക് അഞ്ച് കോടി രൂപയുടെ ഭരണാനുമതി നൽകി ഉത്തരവ്. മടങ്ങിയെത്തിയ പ്രവാസി തൊഴിലാളികൾക്ക് ഉപജീവന സഹായ സംരംഭമായി ഒരു ലക്ഷം തൊഴിൽ ദിനങ്ങൾ (പദ്ധതി കീഴിൽ രജിസ്റ്റർ ചെയ്ത് മടങ്ങിവരുന്ന ഓരോ പ്രവാസിക്കും പരമാവധി 100 തൊഴിൽ ദിനങ്ങൾ) സൃഷ്ടി ക്കുന്നതിനുള്ള നോർക്ക് വകുപ്പിന്റെ പദ്ധതിയാണിത്.
പ്രവാസി സഹകരണ സംഘങ്ങളുടെ സജീവ പങ്കാളിത്തത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. മടങ്ങിയെത്തിയ ആദിവാസികൾക്കിടയിലെ സഹകരണ സംഘങ്ങളെ പ്രോൽസാഹിപ്പിക്കേണ്ടത് അത്യാവശ്യമാണ്. ഇതിനകം തന്നെ കേരളത്തിലെ വിവിധ ജില്ലകളിലായി വിവിധ പ്രവാസി സഹകരണ സംഘങ്ങൾ രൂപീകരിക്കപ്പെട്ടിട്ടുണ്ട്.
ഈപദ്ധതിക്കായി 2023-24 സാമ്പത്തിക വർഷത്തെ ബജറ്റിൽ അഞ്ച് കോടി രൂപ വകയിരുത്തിയിരുന്നു. തുക അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ പ്രൊപ്പോസൽ സമർപ്പിച്ചിരുന്നു. 2023 മെയ് 20 ന് ചേർന്ന വകുപ്പുതല വർക്കിങ് യോഗവും ഭരണാനുമതി നൽകണമെന്ന് ആവശ്യപ്പെട്ടു. അതിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവിറക്കിയത്.
പദ്ധതി നടത്തിപ്പിനാവശ്യമായ മാർഗ നിർദേശങ്ങൾക്ക് സർക്കാർ അംഗീകാരം തേടണം, സ്കീമിനായി അധിക സ്റ്റാഫിനെ നിയമിക്കാൻ പാടില്ല, ഐ.ടി ഘടകങ്ങൾ സംബന്ധിച്ച്, ആവശ്യമുള്ളപക്ഷം സാങ്കേതിക സമിതി രൂപീകരിക്കണം എന്നീ നിർദേശങ്ങളോടെയാണ് ഉത്തരവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.