കൊച്ചി: വ്യാജ മെഡിക്കല്‍ രേഖയുണ്ടാക്കി അവധി ആനുകൂല്യങ്ങള്‍ നേടിയെടുത്തെന്ന കേസില്‍ മുന്‍ ഡി.ജി.പി ടി.പി. സെന്‍കുമാറിനെ അറസ്റ്റ് ചെയ്യരുതെന്ന ഉത്തരവ് ഹൈകോടതി മൂന്നാഴ്ചത്തേക്ക് നീട്ടി. തിരുവനന്തപുരം മ്യൂസിയം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സെന്‍കുമാര്‍ സമര്‍പ്പിച്ച ഹരജി പരിഗണിച്ചാണിത്. അവധിയിലായിരുന്ന എട്ടുമാസത്തെ ശമ്പളം ലഭിക്കാന്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകളടക്കം വ്യാജമായി നിർമിച്ചെന്നാണ് കേസ്. പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് എടുത്ത് അന്വേഷിക്കാന്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ ഡി.ജി.പിക്ക് നിര്‍ദേശം നല്‍കിയിരുന്നു.
തിരുവനന്തപുരം കോർപേറഷൻ മുൻ കൗണ്‍സിലര്‍ എ.ജെ. സുക്കാര്‍നോ നല്കിയ പരാതിയിലായിരുന്നു നടപടി. തന്നോടുള്ള വിദ്വേഷത്തിെൻറ ഭാഗമായാണ് കേസെന്ന് സെന്‍കുമാര്‍ വാദിക്കുന്നു. പ്രാഥമികാന്വേഷണം നടത്തിയ വിജിലന്‍സ് കേസെടുക്കാനാവശ്യമായ സാഹചര്യമില്ലെന്നാണ് വിലയിരുത്തിയത്. ഡി.ജി.പി കേസില്‍ സുപ്രീംകോടതി വരെ കേസ് നടത്തിയാണ് വിജയിച്ചത്. ഇതാണ് ശത്രുതക്ക് കാരണം. താന്‍ ഉള്‍പ്പെട്ട കേരള അഡ്മിനിസ്ട്രേറ്റിവ് ൈട്രബ്യൂണലിലെ അംഗത്വ പട്ടിക കേന്ദ്രസര്‍ക്കാറിന് സമര്‍പ്പിച്ചിരിക്കുകയാണ്. ഈ നിയമനം റദ്ദാക്കാനാണ് ശ്രമമെന്നും ഹരജിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.