ഒഴിവുകൾ നികത്തുന്നില്ല; ജോ. ആർ.ടി.ഒ ഒാഫിസുകളിൽ ഫയലുകൾ കുമിയുന്നു

മ​ല​പ്പു​റം: സം​സ്​​ഥാ​ന​ത്തി​​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ആ​ർ.​ടി.​ഒ​മാ​രു​ടെ​യും ജോ​യി​ൻ​റ്​ ആ​ർ.​ടി.​ഒ​മാ​രു​ടെ​യും ഒ​ഴി​വു​ക​ൾ നി​ക​ത്താ​തെ കി​ട​ക്കു​ന്ന​തി​നാ​ൽ ജ​നം വ​ല​യു​ന്നു. ഒ​ഴി​വു​ക​ൾ നി​ക​ത്തു​ന്ന​തി​നാ​വ​ശ്യ​മാ​യ​വ​രു​ടെ പ​ട്ടി​ക ട്രാ​ൻ​സ്​​പോ​ർ​ട്ട്​ ക​മീ​ഷ​ണ​റു​ടെ ഒാ​ഫി​സി​ൽ നി​ന്ന്​ പോ​യി​ട്ടു​ണ്ടെ​ന്നാ​ണ്​ അ​റി​യു​ന്ന​ത്. എ​ന്നാ​ൽ ഇ​ത്​ ഗ​താ​ഗ​ത മ​ന്ത്രി​യു​ടെ ഒാ​ഫി​സി​ൽ അ​ന​ക്ക​മി​ല്ലാ​തെ കി​ട​ക്കു​ക​യാ​ണ്. കോ​ഴ വാ​ങ്ങി നി​യ​മ​നം ന​ട​ത്തു​ന്ന​തി​ന്​ വേ​ണ്ടി​യാ​ണ്​ ഇ​ത്​ വൈ​കി​​പ്പി​ക്കു​ന്ന​തെ​ന്നാ​ണ്​ ആ​രോ​പ​ണ​മു​യ​ർ​ന്നി​രി​ക്കു​ന്ന​ത്. ഇ​ക്കാ​ര​ണ​ത്താ​ൽ നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ നി​േ​ത്യ​ന​യെ​ത്തു​ന്ന ഒാ​ഫി​സു​ക​ൾ താ​ളം തെ​റ്റി​യാ​ണ്​ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. 

ഏ​ഴ്​ സ്​​ഥ​ല​ങ്ങ​ളി​ലാ​ണ്​ ഒാ​ഫി​സ​ർ​മാ​രു​ടെ കു​റ​വു​ള്ള​ത്. പ​ല​യി​ട​ങ്ങ​ളി​ലും എം.​വി.​െ​എ​മാ​ർ​ക്കാ​ണ്​ ചു​മ​ത​ല. ഏ​റ്റ​വും തി​ര​ക്കു പി​ടി​ച്ച ഒാ​ഫി​സു​ക​ളി​ൽ​പെ​ട്ട തി​രു​വന​ന്ത​പു​രം, തൃ​ശൂ​ർ, തി​രൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ ​േജാ​യി​ൻ​റ്​ ആ​ർ.​ടി.​ഒ​മാ​രി​ല്ലാ​ത്ത​ത്​ കാ​ര​ണം നി​ര​വ​ധി ഫ​യ​ലു​ക​ളാ​ണ്​ കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത്. മ​റ്റ്​ ഒാ​ഫി​സു​ക​ളി​ലെ എം.​വി.​െ​എ​മാ​രി​ൽ ചി​ല​ർ​ക്ക്​ ചു​മ​ത​ല ന​ൽ​കി​യാ​ണ്​ ഇ​വ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. തി​രൂ​രി​ൽ പൊ​ന്നാ​നി ജോ​യി​ൻ​റ്​ ആ​ർ.​ടി.​ഒ​ക്കാ​ണ്​ അ​ധി​ക ചു​മ​ത​ല ന​ൽ​കി​യി​രി​ക്കു​ന്ന​ത്. പൊ​ന്നാ​നി​യി​ൽ ത​ന്നെ പി​ടി​പ്പ​ത്​ ജോ​ലി​യു​ള്ള​തി​നാ​ൽ തി​രൂ​രി​ലെ​ത്തു​ക​ ബു​ദ്ധി​മു​ട്ടാ​ണ്. ഇ​ത്​ ര​ണ്ടും വ​ലി​യ ഒാ​ഫി​സു​ക​ളാ​യ​തി​നാ​ൽ ക​ടു​ത്ത പ്ര​യാ​സ​മാ​ണ്​ ഉ​ദ്യോ​ഗ​സ്​​ഥ​രും അ​നു​ഭ​വി​ക്കു​ന്ന​ത്. 

ട്രാ​ൻ​സ്​​പോ​ർ​ട്ട്​ ക​മീ​ഷ​ണ​റു​ടെ ഒാ​ഫി​സി​ൽ ജോ​ലി​യു​ള്ള വ​നി​ത​യെ ട്രൈ​ബ്യൂ​ണ​ലി​​െൻറ പ്ര​ത്യേ​ക ഉ​ത്ത​ര​വു പ്ര​കാ​ര​മാ​ണ്​ പാ​റ​ശ്ശാ​ല​യി​ൽ നി​യ​മി​ച്ച​ത്. ഇ​തി​ന്​ പു​റ​മെ റോ​ഡ്​ സു​ര​ക്ഷ​യു​ടെ ചു​മ​ത​ല വ​ഹി​ക്കു​ന്ന എം​ഫോ​ഴ്​​സ്​​മ​െൻറ്​ ആ​ർ.​ടി.​ഒ​യു​ടെ ഒ​ഴി​വ്​ തൃ​​ശൂ​രി​ലു​ണ്ട്. പ്ര​ധാ​ന ഒാ​ഫി​സു​ക​ളി​ലൊ​ന്നാ​യി​ട്ടും ഇ​വി​ടെ നി​യ​മ​നം ന​ട​ന്നി​ട്ടി​ല്ല. എം.​വി.​െ​എ​മാ​രു​ടെ ഒ​ഴി​വു​ക​ളും പ​ല ജി​ല്ല​ക​ളി​ലും നി​ക​ത്ത​പ്പെ​ടാ​തെ കി​ട​ക്കു​ക​യാ​ണ്. 

Tags:    
News Summary - Not Fill Vacancies in joint RTO Office - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.