മലപ്പുറം ജില്ലയിലെ പള്ളികൾ തൽക്കാലം തുറക്കേണ്ടതില്ലെന്ന് കോഓഡിനേഷൻ കമ്മിറ്റി 

മലപ്പുറം: കോവിഡ് വ്യാപനം വലിയ തോതിൽ അനിയന്ത്രിതമായി വർധിക്കുന്ന സാഹചര്യത്തിൽ മലപ്പുറം ജില്ലയിലെ പള്ളികൾ തൽക്കാലം പ്രാർഥനക്കായി തുറക്കേണ്ടതില്ലെന്ന് മലപ്പുറം ജില്ല മുസ്​ലിം കോഓഡിനേഷൻ കമ്മിറ്റി ചെയർമാൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ അറിയിച്ചു. 

പള്ളികൾ തുറക്കാൻ സർക്കാർ അനുമതി നല്കിയ സമയത്തെ സാഹചര്യമല്ല ഇപ്പോഴുള്ളത്. സർക്കാർ നിർദ്ദേശിച്ച നിബന്ധനകൾ പാലിച്ചുകൊണ്ട് നിലവിലുള്ള സാഹചര്യത്തിൽ പള്ളികളിലെ പ്രാർഥനകൾ നടത്തൽ പ്രായോഗികമല്ല എന്ന് മഹല്ലുകളിൽ നിന്ന് അഭിപ്രായം ഉയർന്നുവന്നിട്ടുണ്ട്. 

കോവിഡ് -19 സാമൂഹ്യ വ്യാപന ഭീഷണിയുടെ വക്കിലാണ് ഇപ്പോഴുള്ളതെന്നും ആയതിനാൽ പള്ളികൾ ഇപ്പോഴത്തെ സാഹചര്യത്തിൽ തുറക്കുന്നത് ഉചിതമല്ലെന്നുമുള്ള അഭിപ്രായമാണ് വിവിധ സംഘടനകൾക്കും ഭൂരിഭാഗം മഹല്ലുകൾക്കുമുള്ളതെന്നും തങ്ങൾ അറിയിച്ചു.

മലപ്പുറം ജില്ല മുസ്​ലിം കോഓഡിനേഷൻ കമ്മിറ്റിയിലെ എല്ലാ സംഘടനാ നേതാക്കളോടും ആശയവിനിമയം നടത്തിയ ശേഷമാണ് ഈ തീരുമാനമെന്നും സാദിഖലി തങ്ങൾ അറിയിച്ചു.

Tags:    
News Summary - not to open mosque in malappuram district -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.