കളമശ്ശേരി: ഗുണമേന്മയുള്ള സേവനം നിശ്ചിത സമയത്തിനകം നല്‍കിയില്ലെങ്കിൽ അതും അഴിമതിയുടെ പരിധിയിൽ വരുമെന്ന് വ്യവസായ മന്ത്രി പി.രാജീവ്. സംസ്ഥാന വിവരാവകാശ കമീഷന് നിയോജക മണ്ഡലങ്ങളില്‍ സംഘടിപ്പിക്കുന്ന സെമിനാറുകളുടെ സംസ്ഥാനതല ഉദ്ഘാടനം കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
മുഖ്യ വിവരാവകാശ കമീഷണര്‍ വി. ഹരിനായര്‍ അധ്യക്ഷത വഹിച്ചു. വിവരാവകാശ നിയമത്തിന്റെ രണ്ടു പതിറ്റാണ്ടുകാലത്തെ സേവനങ്ങള്‍ ഉദ്യോഗസ്ഥര്‍ സ്വയം വിചാരണക്ക് വിധേയമാക്കണമെന്ന് വിഷയം അവതരിപ്പിച്ച വിവരാവകാശ കമീഷണർ ഡോ.എ. അബ്ദുല്‍ ഹക്കിം പറഞ്ഞു. കമീഷണര്‍മാരായ ഡോ.കെ.എം. ദിലീപ്, ഡോ.സോണിച്ചന്‍ പി. ജോസഫ്, അഡ്വ. ടി.കെ. രാമകൃഷ്ണന് എന്നിവര്‍ സംവാദം നയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.