കൊച്ചി: സ്വർണക്കടത്ത് നീക്കങ്ങൾക്ക് ചുക്കാൻ പിടിക്കാൻ മുഖ്യ ആസൂത്രകനെന്ന് കരുതുന്ന കെ.ടി. റമീസ് തങ്ങിയത് തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്തിന് സമീപത്തെ വീട്ടിൽ. തിരുവനന്തപുരത്തെ നാല് ഹോട്ടലുകളിലും താമസിച്ചതായി റമീസ് കസ്റ്റംസിന് നൽകിയ മൊഴിയിൽ പറയുന്നു.
കാരാട്ട് ഫൈസലുമായി ബന്ധമില്ല. ഇതുവരെ കണ്ടിട്ടില്ല. സ്വർണക്കടത്തിൽ റസാഖിന് പങ്കുള്ളതായി അറിയില്ലെന്നും റമീസ് പറയുന്നു. ചോദ്യം ചെയ്യലിനിടെ ഒരു ഫോട്ടോ കാണിച്ചപ്പോൾ കൊടുവള്ളി സ്വദേശി 'മിഠായി' എന്ന ഷമീറാണെന്ന് റമീസ് തിരിച്ചറിഞ്ഞു. ഷമീറിെൻറ പരിചയത്തിലുള്ള ദാവൂദ് അൽ അറബി എന്ന യു.എ.ഇ പൗരൻ വഴി ഇന്ത്യയിലേക്ക് 12 തവണ സ്വർണം കടത്തി. കൊൽക്കത്ത സ്വദേശി മുഹമ്മദ് വഴി നാലുതവണ സ്വർണം കടത്തിയ ശേഷം കൂടുതൽ സുരക്ഷിതം എന്ന നിലയിലാണ് ദാവൂദിലേക്ക് തിരിഞ്ഞത്.
സ്വർണക്കടത്തുമായി ബന്ധപ്പെട്ട് 4500 യു.എ.ഇ ദിർഹം കൈപ്പറ്റിയിട്ടുണ്ട്. ഇതിൽ 50,000 രൂപ സന്ദീപിന് നൽകി. ഒരു കിലോ സ്വർണത്തിന് 1500 യു.എസ് ഡോളർ നിരക്കിൽ കോൺസൽ ജനറലിന് നൽകാൻ സ്വർണക്കടത്തിൽ പണം നിേക്ഷപിച്ചവർ തന്നിരുന്നു. യു.എ.ഇ കോൺസുലേറ്റിലെ കോൺസുൽ ജനറൽ ജമാൽ അൽ സാബി, അഡ്മിൻ അറ്റാഷെ റാഷിദ് എന്നിവർക്ക് സ്വർണക്കടത്തിനെക്കുറിച്ച് അറിയാമായിരുന്നു.
റമീസിെൻറ മൊഴിയോടെ ദാവൂദ് അൽ അറബി ആരാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ ഏജൻസികൾ. ഇയാൾ യു.എ.ഇയിലുള്ള മലയാളി വ്യവസായി ആണെന്നും യഥാർഥ പേര് വേറെയാകാമെന്നും സൂചനയുണ്ട്. ഈ വഴിക്കും അന്വേഷണം നീങ്ങുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.