നോ​ട്ട്​ അ​സാ​ധു​വാ​ക്ക​ലി​നു ​ശേ​ഷം  പി​ടി​കൂ​ടി​യ​ത്​ 600 കോ​ടി

ന്യൂഡൽഹി: അഞ്ഞൂറി​െൻറയും ആയിരത്തി​െൻറയും നോട്ടുകൾ അസാധുവാക്കിയശേഷം രാജ്യമെമ്പാടും നടന്ന റെയ്ഡിൽ പിടിച്ചെടുത്ത് 600 കോടി രൂപ മൂല്യമുള്ള കറൻസികളും  വിലപിടിപ്പുള്ള വസ്തുക്കളും. നവംബർ 10 മുതൽ രണ്ടുമാസമാണ് റെയ്ഡ് നടന്നത്. 1100 കേസുകളിൽ തിരച്ചിൽ നടത്തിയതായി ധനമന്ത്രി അരുൺ ജെയ്റ്റ്ലി രാജ്യസഭയിൽ എഴുതി നൽകിയ മറുപടിയിൽ പറഞ്ഞു. സംശയകരമായ ബാങ്ക് അക്കൗണ്ടുകളെക്കുറിച്ച് 5100 നോട്ടീസുകളയച്ചു. ഇതിെന തുടർന്നാണ് 600 േകാടി കണ്ടെത്തിയത്. എൻഫോഴ്സ്മ​െൻറിനും സി.ബി.െഎക്കും ചില വിവരങ്ങൾ കൈമാറുകയും ചെയ്തു.\

നോട്ട് അസാധുവാക്കൽ സമയത്ത് നടത്തിയ ബാങ്ക് നിക്ഷേപങ്ങളുടെ വിവരങ്ങൾ ഒാൺലൈൻ വഴി ലഭ്യമാക്കിയിട്ടുണ്ട്. 12 ലക്ഷം ഒാൺലൈൻ പ്രതികരണങ്ങൾ വന്നുകഴിഞ്ഞു. സാധൂകരിക്കത്തക്കവിധമുള്ള നിക്ഷേപങ്ങളെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തില്ല. പ്രധാനമന്ത്രി  ഗരീബ് കല്യാൺ യോജന വഴി നിക്ഷേപം വെളിപ്പെടുത്തിയ വ്യക്തികളിൽനിന്നു കൂടുതൽ വിവരങ്ങൾ അന്വേഷിക്കില്ല.

Tags:    
News Summary - note ban

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.